THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'എ' ഗ്രൂപ്പിനെ കീഴടക്കാൻ ചാണ്ടി ഉമ്മനോ?

‘എ’ ഗ്രൂപ്പിനെ കീഴടക്കാൻ ചാണ്ടി ഉമ്മനോ?

എ.ഗ്രൂപ്പിനെ ഇനി തൻ്റെ കീഴിലാക്കാനുള്ള അതിരുവിട്ട ശ്രമങ്ങൾ ചാണ്ടി ഉമ്മൻ നടത്തുന്നുവെന്ന് ആരോപണം. ഉമ്മൻ ചാണ്ടി അവശതകളെ തുടർന്ന് നടത്തിയ ഇടവേളകളിലാണ് ചാണ്ടി ഉമ്മൻ കളം നിറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചരണ വേദികളിലും സജീവ സാന്നിധ്യമായി നിന്നു.
‌എന്നാൽ എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളെ അടക്കം ഇത് അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. എ. ഗ്രൂപ്പിൻ്റെ മുൻ നിരയിലെത്തേണ്ട ബെന്നി ബഹന്നാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.തോമസ് തുടങ്ങിയവരും ഇതിൽ അത്യപ്തരാണ്.

യുവനിരയിലെ പല നേതാക്കളെയും പിന്തള്ളിയാണ് ചാണ്ടി ഉമ്മൻ്റെ അപ്രതീക്ഷിതമായ മുന്നേറ്റം. ഉമ്മൻ ചാണ്ടിയുടെ മൗനസമ്മതവും ഇതിനു പിന്നിലുണ്ടെന്ന സൂചനയുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലടക്കം ചാണ്ടി ഉമ്മൻ തൻ്റെ തൽപരരെ കൊണ്ടുവന്നു. ഷൊർണൂർ, റാന്നി, മണലൂർ, നാട്ടിക, ചാലക്കുടി, വൈപ്പിൻ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിന് ചുക്കാൻ പിടിച്ചത് ചാണ്ടി ഉമ്മനാണ്. അർഹരെ പിന്തള്ളി തൽപരരെ കൊണ്ടുവന്നതാണ് തിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നാണിതെന്ന അഭിപ്രായവും പല നേതാക്കൾക്കുമുണ്ട്. ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം ചാണ്ടി ഉമ്മനാണെന്ന് അവിടുത്തെ പ്രാദേശിക നേതൃത്വം തന്നെ വിലയിരുത്തുന്നു. അതിരു കടന്ന ചാണ്ടി ഉമ്മൻ്റെ സാന്നിധ്യം നേതാക്കളിലും പ്രവർത്തകരിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. അനവസരത്തിലുള്ള ചാണ്ടി ഉമ്മൻ്റെ പ്രതികരണങ്ങളും വിവാദ പ്രസ്ഥാവനകളും നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെയും ചൊടിപ്പിച്ചിരുന്നു.

ചാണ്ടി ഉമ്മൻ്റെ അപ്രതീക്ഷിതമായ മുന്നേറ്റം ടി. സിദ്ധിഖ്, പി.സി.വിഷ്ണുനാഥ്, എം.ലിജു തുടങ്ങിയ യുവനേതാക്കളെയും ചൊടിപ്പിക്കുന്നുണ്ട്. ചാണ്ടി ഉമ്മനെ നിയന്ത്രിച്ചില്ലെങ്കിൽ കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾ വരും ദിവസങ്ങളിൽ പരസ്യമായി രംഗത്തുവരുമെന്ന സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments