THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ടെക്സസിൽ പാസ്റ്റർ വെടിയേറ്റു മരിച്ചു; രണ്ടു പേർക്ക് പരുക്ക്

ടെക്സസിൽ പാസ്റ്റർ വെടിയേറ്റു മരിച്ചു; രണ്ടു പേർക്ക് പരുക്ക്

ഡാലസ്: ഡാലസിൽ നിന്നും നൂറുമൈൽ ദൂരെ സ്റ്റാർവില്ലി മെത്തഡറിസ്റ്റ് ചർച്ചിലുണ്ടായ വെടിവെപ്പിൽ ചർച്ചിലെ പാസ്റ്റർ കൊല്ലപ്പെടുകയും മറ്റൊരു അംഗത്തിനു വെടിയേൽക്കുകയും പാസ്റ്ററുടെ ഭാര്യയ്ക്ക് തിരക്കിനിടയിൽ വീണു പരിക്കേൽക്കുകയും ചെയ്തു. മാർക്ക വില്യമാണ് (62) മരിച്ചത്. 21 വയസ്സുള്ള മിട്രസുവുളനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ചർച്ചിലെ ബാത്ത് റൂമിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. ഉടനെ പാസ്റ്റർ തന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ ചൂണ്ടി നിലത്തു കിടക്കുന്നതിന് പ്രതിയോട് ആവശ്യപ്പെട്ടു. പ്രതി നിലത്തു കിടന്നതിനുശേഷം പാസ്റ്റർ തന്റെ കൂടെയുണ്ടായിരുന്ന ഭാര്യയുമായി സംസാരിക്കുന്നതിനിടയിൽ ശ്രദ്ധ പതറുകയും ഇതിനിടെ നിലത്തു കിടന്നിരുന്ന പ്രതി പാസ്റ്ററിൽ നിന്ന് തോക്ക് തട്ടിയെടുത്ത് വെടിവെക്കുകയുമായിരുന്നു.

തുടർന്ന് രക്ഷപ്പെടുന്നതിനിടയിലാണ് മറ്റൊരു ചർച്ച് അംഗത്തിനു നേരെ ഇയാൾ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചു പൊലീസ് വിശദീകരണം നൽകിയില്ല. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഹാരിസൺ കൗണ്ടിയിൽ വെച്ചു പൊലീസ് അറസ്റ്റു ചെയ്തു. ജയിലിലടച്ച ഇയാൾക്ക് 3.5 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments