THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Uncategorized ലോക്ക്ഡൗണിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി പുറത്തിറങ്ങിയാല്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും

ലോക്ക്ഡൗണിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി പുറത്തിറങ്ങിയാല്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി പോലീസ്. ഗുരതരമായ സാഹചര്യത്തെ തുടർന്നാണ് ജില്ലയിലെ നിയന്ത്രണങ്ങൾ പോലീസ് കർശനമാക്കുന്നത്. ജില്ലാ അതിർത്തികൾ പോലീസ് ബാരിക്കേഡുകൾ വെച്ച് അടക്കുകയും കർശനമായ പരിശോധനകൾക്ക് ശേഷമാണ് ജില്ലയിലേക്ക് ആളുകൾക്ക് പ്രവേശനം അനുവദിച്ചരിക്കുന്നത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കാൻ കൊച്ചി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അവശ്യസാധനങ്ങൾക്കുള്ള കടകൾ മാത്രമാണ് തുറക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments