പുരുഷന്റെ പ്രത്യുല്‍പാദനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശുക്ലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുരുഷന്മാരില്‍ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന്, ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സഹായിക്കുന്നുണ്ട്. വാള്‍നട്‌സ്, ബദാം, ഹേസല്‍നട്ട് എന്നിവയാണ് കഴിക്കേണ്ടത്. ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നതിലൂടെ മൊത്തത്തിലുള്ള ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നട്ട് ഉപഭോഗം ബീജത്തിന്റെ ഗുണനിലവാരത്തെ എങ്ങനെ മാറ്റുന്നു എന്നതിന്റെ പിന്നിലെ തന്മാത്രാ പ്രക്രിയയെക്കുറിച്ച് ആന്‍ഡ്രോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം തെളിയിച്ചിട്ടുണ്ട്. വൃക്ഷത്തൈകള്‍ക്ക് വെറും 14 ആഴ്ചയ്ക്കുള്ളില്‍ ശുക്ലത്തിന്റെ ഡിഎന്‍എ മാറ്റാന്‍ കഴിയുമെന്ന് കണ്ടെത്തി.

എന്നാല്‍ ചിലരില്‍ ഭക്ഷണത്തിലൂടെ ഇതിന് സാധിക്കാതെ വരുന്നുണ്ട്. അവരില്‍ പലപ്പോഴും വന്ധ്യതയെന്ന പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇനി ബീജത്തിന്റെ ആരോഗ്യത്തിനും കരുത്തിനും പ്രത്യുത്പാാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ദിവസവും ഒരു പിടി നട്‌സ് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. നട്‌സ് എല്ലാ ദിവസവും നിങ്ങള്‍ക്ക് ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ദിവസവും ഉപയോഗിക്കുന്നതിലൂടെ അത് ഗുണം ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് ഈ ഗുണങ്ങള്‍ എന്നും എന്തൊക്കെയാണ് കഴിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്.

ട്രീ നട്‌സ് കഴിക്കുന്നതിലൂടെ ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതില്‍ ബദാം, ഹേസല്‍നട്ട്, വാള്‍നട്ട് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇവയില്‍ നിന്നും ഒരു പിടി നട്‌സ് ദിനവും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കരുത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കരുത്തിനും വേണ്ടി ദിവസവും ഒരു പിടി നട്‌സ് ഉപയോഗിക്കാവുന്നതാണ്.
മത്തങ്ങ വിത്തുകള്‍ നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇതില്‍ സിങ്ക് വളരെ കൂടുതലാണ്, ഇത് ശുക്ല രൂപീകരണത്തിന് ആവശ്യമായ ധാതുവാണ്. കുറഞ്ഞ സിങ്ക് നിലയോ കുറവോ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ്, ശുക്ലത്തിന്റെ ഗുണനിലവാരം, പുരുഷ വന്ധ്യതയ്ക്കുള്ള അപകടസാധ്യത എന്നിവയുമായി പഠനങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. ദിവസവും മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് പ്രത്യുത്പപാദന ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും മത്തങ്ങ വിത്തുകള്‍ ഉപയോഗിക്കാവുന്നതാണ്.
കശുവണ്ടിപ്പരിപ്പ് ദിനവും കഴിക്കുന്നതും നല്ലതാണ്. ഇത് പുരുഷന്‍മാരില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എല്ലാ ദിവസവും കശുവണ്ടിപ്പരിപ്പ് ഒരു പിടി കഴിക്കുന്നതിലൂടെ അത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്. വെറും വയറ്റിലോ അല്ലെങ്കില്‍ രാത്രി കിടക്കുന്നതിന് മുന്‍പോ എല്ലാം ഒരു പിടി നട്‌സ് കഴിക്കാവുന്നതാണ്. വന്ധ്യത ഇല്ലാതാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും കശുവണ്ടിപ്പരിപ്പ് ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ് അമിനോ ആസിഡ് എല്‍അര്‍ജിനൈനിന്റെ സമ്പന്നമായ ഉറവിടമാണ്, ഇത് ബീജവും ശുക്ലവും ഇരട്ടിയാക്കുന്നു. ഇത് ദിവസവും നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മാത്രമല്ല പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതല്ല. എന്നാലും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനം സ്‌പേം ആരോഗ്യത്തിനും വളരെയധികം മികച്ചതാണ്. ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ഇത് ശീലമാക്കാവുന്നതാണ്.
മാതളനാരങ്ങ ജ്യൂസില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശുക്ലത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ലൈംഗിക പ്രകടനം മെച്ചപ്പെടുത്തുകയും പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ ദിവസവും ഇത് കഴിക്കാവുന്നതാണ്. ഇത് മാത്രമല്ല ഇരുണ്ട, ഇലക്കറികളായ ചീര, ബ്രസെല്‍സ് മുളകള്‍, ശതാവരി എന്നിവയ്ക്ക് ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട് (വിറ്റാമിന്‍ ബി എന്നും അറിയപ്പെടുന്നു) ഇത് ശക്തമായ ആരോഗ്യകരമായ ശുക്ലം ഉത്പാദിപ്പിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്, ഇത് ബീജങ്ങളുടെ ചലനം, എണ്ണം, രൂപം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ മറ്റ് സമ്പന്നമായ ഉറവിടങ്ങളില്‍ തക്കാളി, ബ്രൊക്കോളി, ബ്രസെല്‍സ് മുളകള്‍, കാബേജ് എന്നിവ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ ദിവസവും വിറ്റാമിന്‍ സി അടങ്ങിയ എന്തെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാവുന്നതാണ്. ഓറഞ്ച്, നെല്ലിക്ക എന്നിവയെല്ലാം ശീലമാക്കണം. പ്രത്യേകിച്ച് പുരുഷന്‍മാര്‍ ഇത് കഴിക്കാന്‍ ശ്രദ്ധിക്കണം.