THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, May 14, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Viral നീലനിറമുള്ള എട്ട് കണ്ണുകളുമായി പുതിയ സുന്ദര അതിഥി

നീലനിറമുള്ള എട്ട് കണ്ണുകളുമായി പുതിയ സുന്ദര അതിഥി

ഇതുവരെയും സ്വന്തമായി പേരില്ല, എന്നാല്‍ അതി സുന്ദരമാണ് നീലനിറമുള്ള എട്ട് കണ്ണുകളുള്ള ഈ ചിലന്തിയെ കാണാന്‍. ഏകദേശം പതിനെട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയ്ല്‍സ് സ്വദേശിയായ അമാന്‍ഡ ഡി ജോര്‍ജ് എന്ന് പേരുള്ള പരിസ്ഥിതി സ്‌നേഹി ഈ പുതിയയിനം ചിലന്തിയെ ആദ്യമായികാണുന്നത്.

ആദ്യ കാഴ്ചയില്‍ തന്നെ അമാന്‍ഡ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെങ്കിലും പിന്നീട്, അവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയുണ്ടായില്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചിലന്തിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പങ്കുവയ്ക്കണമെന്ന് അമാന്‍ഡ ചിത്രത്തോടൊപ്പം എഴുതി പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ചിത്രങ്ങള്‍ കണ്ട് ചിലന്തികളെ കുറിച്ച് പഠനം നടത്തുന്ന ജോസഫ് ഷൂബെര്‍ട്ടാണ് ഇവയെ തിരഞ്ഞ് കണ്ടെത്താന്‍ അമാന്‍ഡയോട് പിന്നീട് നിര്‍ദ്ദേശിച്ചത്.

കാരണം ശാസ്ത്രലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ ഇനം ചിലന്തിയാണ് ഇവയെന്ന് ഷൂബെര്‍ട്ടിന് അത്രമാത്രം ഉറപ്പുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഷൂബെര്‍ട്ടിന്റെ നിര്‍ദ്ദേശമനുസരിച്ച് അമാന്‍ഡ ചിലന്തിയെ തിരഞ്ഞിറങ്ങി. ആദ്യം വീടിന് പിന്നിലുള്ള സ്ഥലത്താണ് ആദ്യം ചിലന്തിയെ കണ്ടതെങ്കിലും പിന്നീട് കണ്ടെത്താന്‍ മാസങ്ങളോളം വേണ്ടി വന്നു.

തിരച്ചിലിന്റെ ഒടുവില്‍ രണ്ടാഴ്ച മുമ്പ് അമാന്‍ വീണ്ടും നീലക്കണ്ണുകളുള്ള ഈ അപൂര്‍വചിലന്തിയെ കണ്ടെത്തി. മാത്രമല്ല, ചിലന്തിയെ പിടികൂടി ഒഴിഞ്ഞ കണ്ടെയ്‌നറിലാക്കി അടയ്ക്കുകയും ചെയ്തു. തികച്ചും യാദൃശ്ചികമായി ഇതിനിടെ ഇതേ തരത്തിലുള്ള രണ്ടാമതൊരു ചിലന്തിയെ കൂടി അമാന്‍ഡയ്ക്ക് കിട്ടുകയും ചെയ്തു. അതിനാല്‍ രണ്ട് പാത്രങ്ങളിലാക്കി അമാന്‍ഡ ഇവയെ മെല്‍ബണിനുള്ള ഷൂബെര്‍ട്ടിനയച്ചു.

ജംപിംഗ് സ്‌പൈഡര്‍ എന്ന് അറിയപ്പെടുന്ന വിഭാഗത്തില്‍പ്പെട്ട ഈ ചിലന്തികള്‍ പരസ്പരം ഭക്ഷിക്കുന്നവയാണ്. എന്തായാലും മ്യൂസിയംസ് വിക്ടോറിയയുടെ ലാബുകള്‍ വീണ്ടും തുറന്നു കഴിഞ്ഞാല്‍ ഇവയ്ക്ക് ഔദ്യോഗികമായി പേര് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments