ഛത്തിസ്ഗഡ്: വളരെ വ്യത്യസ്തമായ തീരുമാനവുമായി എത്തി നടപ്പാക്കിയ ഒരു യുവാവ് ഒരു യുവാവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. തനിക്ക് ആരെയും സങ്കടപ്പെടുത്താന്‍ വയ്യ എന്ന തീരുമാനത്തില്‍ തന്റെ രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തില്‍ വച്ച് വിവാഹം കഴിച്ചാണ് ഈ യുവാവ് പ്രണയസാഫല്യം നേടിയിരിക്കുന്നത്. ഛത്തിസ്ഗഡില്‍ ഈ മാസം 5 നായിരുന്നു. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും അനുഗ്രഹആശീര്‍വാദത്തോടെ യുവാവായ ചന്ദുവിന്റെ വിവാഹം.

ചന്ദു മൗര്യ എന്ന് പേരുള്ള ഈ 24കാരന്‍ തന്റെ രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തില്‍ വച്ച് വിവാഹം കഴിക്കുന്നതിന് സാക്ഷിയാകാന്‍ ബന്ധുക്കളും നാട്ടുകാരുമായി അഞ്ഞൂറോളം ആളുകളാണ് എത്തിയത്. രണ്ടുപേരും തന്നെ സ്‌നേഹിക്കുന്നുവെന്നും പരസ്പര സഹകരണത്തോടെ ഇരുവരും ഒരുമിച്ച് ജീവിക്കാമെന്ന് വാക്ക് തന്നിട്ടുണ്ടെന്നും. ഇവരെ തനിക്ക് ഒറ്റപ്പെടുത്താന്‍ കഴിയില്ല. എന്നോടൊപ്പം എല്ലാക്കാലവും ഉണ്ടായിരിക്കുമെന്ന് ഇവര്‍ രണ്ടുപേരും സമ്മതിച്ചുവെന്നും ചന്ദു പറയുന്നു.

ധാരാളം ആളുകള്‍ പങ്കെടുത്ത വിവാഹത്തിന്റെ ക്ഷണക്കത്തും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം മാധ്യമങ്ങള്‍ അറിഞ്ഞത്.