ദുൽഖർ സൽമാന്റെയും അമാൽ സൂഫിയയുടെയും മകൾ അമീറാ സൽമാന്റെ പിറന്നാൾ ആഘോഷിച്ച് താരകുടുംബം. മെയ് അഞ്ചിനാണ് അമീറാ എന്ന മറിയത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. ദുൽഖർ തന്റെയും മകളുടെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് കൊണ്ടാണ് മകൾക്ക് ജന്മദിനാശംസകൾ നേർന്നത്. എന്നാൽ മുത്തച്ഛനായ മമ്മൂട്ടി മറിയത്തിന്റെ ചിത്രം പങ്ക് വെച്ച് “എന്റെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ” നേരുന്നുവെന്നാണ് അറിയിച്ചത്.

തന്റെ ഇൻസ്റ്റാഗ്രാമിൽ ജന്മദിനാശംസകൾ നേർന്ന ദുൽഖർ കഴിഞ്ഞ വർഷങ്ങളിലായി മറിയത്തോടൊപ്പമെടുത്ത ചിത്രങ്ങളും പങ്ക് വെച്ചു. വീട്ടിൽ അല്ലാതിരിക്കുമ്പോൾ മറിയത്തിന്റെ ജനിച്ച സമയം മുതലുള്ള ഫോട്ടോകൾ നോക്കിയിരിക്കുന്നതാണ് തന്റെ ഏറ്റവും വലിയ വിനോദമെന്നും ദുൽഖർ സൽമാൻ പറഞ്ഞു. വീണ്ടും ഒരു ലോക്ഡൌൺ ബെർത്ത്ഡേ ആണ് വന്നിരിക്കുന്നത്. അപ്പോഴും നീ വളരെ സന്തോഷവതിയാണ്. ഞങ്ങൾക്ക് ഇത് മാത്രം മതിയെന്നാണ് ദുൽഖർ പറഞ്ഞത്.

നസ്രിയ നാസിമും ഫഹദ് ഫാസിലും ഉൾപ്പടെ നിരവധി താരങ്ങൾ കുഞ്ഞു മാറിയത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. കൂടാതെ മറിയത്തിന്റെ ചില ചിത്രങ്ങൾ പങ്ക് വെക്കാനും മറന്നില്ല.
