THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, January 19, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Viral 105 കുട്ടികളുടെ അമ്മയാവണം: യുവതിയുടെ പ്രഖ്യാപനം വൈറൽ

105 കുട്ടികളുടെ അമ്മയാവണം: യുവതിയുടെ പ്രഖ്യാപനം വൈറൽ

റഷ്യ : ലോകരാജ്യങ്ങള്‍ വർധിക്കുന്ന ജനസംഖ്യയെ ആഗോള പ്രശ്നമായി കരുതി ആകുലപ്പെടുമ്പോള്‍ 105 കുട്ടികളെങ്കിലും വേണമെന്ന വാശിയില്‍ ഒരു യുവതി. 23കാരിയായ റഷ്യന്‍ യുവതിയാണ് ഈ ശപഥവുമായി മുന്നോട്ടു നീങ്ങുന്നത്‌. 105 കുട്ടികളെങ്കിലും വേണമെന്ന യുവതിയുടെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

23കാരിയായ ക്രിസ്റ്റീന ഇപ്പോള്‍ 11 കുട്ടികളുടെ അമ്മയാണ്. താന്‍ തീര്‍ച്ചയായും 105 കുട്ടികളുടെ അമ്മയാകുമെന്നാണ് ക്രിസ്റ്റീന പറയുന്നത്. കൂടാതെ, തനിയ്ക്കുവേണ്ടി ഗര്‍ഭം ധരിക്കാന്‍ തയാറായ യുവതികളെ  കണ്ടെത്തിയതായും അവര്‍ പറഞ്ഞു. 

ക്രിസ്റ്റീനയുടെ ഭര്‍ത്താവ് ഗൈലിപ് ഒരു ബിസിനസുകാരനാണ്. 56 വയസുള്ള ഇയാള്‍ ഭാര്യയുടെ തീരുമാനത്തില്‍ ഏറെ സന്തുഷ്ടനും സാന്തോഷവാനുമാണ്. ക്രിസ്റ്റീനയ്ക്ക് പൂര്‍ണ്ണ പിന്തുണ അദ്ദേഹം നല്‍കുന്നുണ്ട്. 11 കുട്ടികളില്‍ മൂത്തയാളായ വികയ്ക്ക് മാത്രമാണ് അവര്‍ ജന്മം നല്‍കിയത്. വികയ്ക്ക് പ്രായം 6 വയസാണ്. ബാക്കി 10 കുട്ടികളേയും അവര്‍ ദത്തെടുക്കുകയായിരുന്നു. കുട്ടികളെകൊണ്ട് നിറഞ്ഞ വീടാണ് അവര്‍ക്ക് ഇഷ്ടമെന്നും ക്രിസ്റ്റീന പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments