THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Viral 'ഒന്നു വെറൈറ്റിയാക്കി': വമ്പൻ നോട്ടുമാല ധരിച്ച് വേദിയിലേക്ക് എത്തി വരൻ

‘ഒന്നു വെറൈറ്റിയാക്കി’: വമ്പൻ നോട്ടുമാല ധരിച്ച് വേദിയിലേക്ക് എത്തി വരൻ

വിവാഹവുമായി ബന്ധപ്പെട്ട പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിവാഹ വേഷത്തിലുള്ള വധുവിന്റെ നൃത്തവും മരിച്ചുപോയ അച്ഛന്റെ ചിത്രം പിടിച്ച് വധു വേദിയിലേക്ക് കടന്നവരുന്നതുമെല്ലാം വൈറൽ വീഡിയോയായി നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം അൽപം വ്യത്യസ്തമായ ഒരു വീഡിയോയാണ് പാകിസ്താനിൽ നിന്ന് വരുന്നത്.

adpost

ഒരു പായയോളം വലിപ്പമുള്ള നോട്ടുമാല ധരിച്ച് വേദിയിലേക്ക് എത്തുന്ന വരനാണ് ഈ വീഡിയോയിലുള്ളത്. നാല് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വരൻ ഈ നോട്ടുമാല താങ്ങിനിൽക്കുന്നത്.

adpost

‘നിങ്ങളുടെ വിവാഹദിത്തിലെ സ്വപ്നമാല’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. വെഡ്ഡിങ് ഫോട്ടോഗ്രാഫറായ ആലിയയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇതോടെ കമന്റ് ബോക്സ് ചർച്ചകളാൽ നിറഞ്ഞു.

അന്യഗ്രഹജീവിയെപ്പോലെയുണ്ടെന്നും ഇതെല്ലാം കാട്ടിക്കൂട്ടലുകളാണെന്നും ലളിതമായ വിവാഹമാണ് ഏറ്റവും മികച്ചതെന്നും ആളുകൾ കമന്റ് ചെയ്തു. ചിലർ വരനെ പിന്തുണച്ചും പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയിലും ഇത്തരത്തിൽ ആഡംബപൂർണമായ വിവാഹങ്ങൾ നടക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ നോട്ടുമാലകൾ ധരിക്കുന്നതിനെതിരെ റിസർവ് ബാങ്ക് രംഗത്തെത്തിയിരുന്നു. നോട്ടുകളെ ബഹുമാനിക്കണമെന്നും അത് പരമാധികാരത്തിന്റെ പ്രതീകമാണെന്നും നേരത്തെ റിസർവ് ബാങ്കിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. വൃത്തിയുള്ള നോട്ടുകൾ പ്രചരിപ്പിക്കുന്നതിന് ജനങ്ങൾ ഉത്തരവാദികളാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com