വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി കല്‍പ്പന ചൗളയുടെ പേരിലുള്ള ബഹിരാകാശ പേടകം വിക്ഷേപിച്ച് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ ചരക്കുകളുമായി സിഗ്‌നസ് ബഹിരാകാശ പേടകമാണ് അന്റാറെസ് റോക്കറ്റില്‍ വിക്ഷേപിച്ചത്. നോര്‍ത്ത്‌റോപ്പ് ഗ്രുമ്മന്റെ അന്റാറെസ് റോക്കറ്റില്‍ വിക്ഷേപിച്ചത്.

1217 കിലോഗ്രാം ശാസ്ത്ര ഗവേഷണ സാമഗ്രികളും, 852 കിലോഗ്രാം ഉപകരണങ്ങളുമാണ് പേടകത്തിലുള്ളത്. രക്താര്‍ബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ ബയോളജിക്കല്‍ പരിശോധന ഉള്‍പ്പെടെ ഇതിലുണ്ട്. ബഹിരാകാശ വിളകള്‍ക്ക് മാതൃകയായി മുള്ളങ്കി വളര്‍ത്തുന്നതിനുള്ള പഠനം, ബഹിരാകാശ യാത്രികര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന കോംപാക്ട് ടോയ്‌ലറ്റ്, പര്യവേക്ഷണ ദൗത്യങ്ങള്‍ക്കായുള്ള 360 ഡിഗ്രി വെര്‍ച്വല്‍ റിയാലിറ്റി ക്യാമറ തുടങ്ങിയ ചരക്ക് ബഹിരാകാശ ദൗത്യത്തിലുണ്ട്. രണ്ടു ദിവസം യാത്ര ചെയ്താണ് പേടകം അന്തരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേരുക.
