കൊളംബിയ: അത്ഭുതകരമായ ഒരു കാര്യമാണ് ഇപ്പോള്‍ കൊളംബിയയില്‍നിന്നുള്ള ഒരു വാര്‍ത്തയില്‍ നിറയെ. കാരണം, രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ യുവതിയെ ജീവനോടെ കടലില്‍ നിന്ന് കണ്ടെത്തി എന്നതാണ്. കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ ഒഴുകി നടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത് എന്നതും ഒരു പ്രത്യേകതയാണ്.

കൊളംബിയയുടെ സമുദ്ര തീരത്തു നിന്ന് മത്സ്യ ബന്ധനത്തിനായി പോയവരാണ് യുവതിയെ ഇത്തരത്തില്‍ കണ്ടെത്തിയത്. ഇവര്‍ ഈ യുവതിയെ കടലില്‍ നിന്നും കണ്ടെത്തുന്നതും രക്ഷിക്കുന്നതുമായ നാടകീയ വീഡി്യോ സോഷ്യല്‍മീഡിയയില്‍ വൈറലായി പരക്കുകയുമാണ്. മത്സ്യബന്ധനം തൊഴിലാക്കിയ റോണാള്‍ഡോ വിസ്ബലും സുഹൃത്തുക്കളുമാണ് യുവതിയെ സമുദ്രത്തില്‍ കണ്ടെത്തിയത്.

ഗെയ്താന്‍ എന്ന് പേരുള്ള ഈ യുവതി സഹായം അഭ്യര്‍ത്ഥിച്ച് ഒരു കൈ ഉയര്‍ത്തുന്നതു വരെ ഒരു മരത്തടിയാണ് ഒഴുകി നടക്കുന്നതെന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്. മനുഷ്യനാണ് എന്ന് മനസിലാക്കി ബോട്ടിലേക്ക് ഇവരെ വലിച്ചു കയറ്റുമ്പോള്‍ ഇവര്‍ തളര്‍ന്ന അവസ്ഥയിലായിരുന്നു. പിന്നീട് യുവതിയെ തിരിച്ചറിഞ്ഞ ശേഷമാണ് ഇവരുടെ ശരിയായ പൂര്‍വ ചരിത്രം വെളിപ്പെടുന്നത്.
മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ 2018 ല്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു ഇവര്‍ . തന്റെ ജീവിതത്തില്‍ എല്ലാം തകര്‍ന്നുവെന്ന് തോന്നിയ നിമിഷത്തില്‍ ജീവന്‍ അവസാനിപ്പിക്കാനായികടലിലേക്ക് ചാടിയതാണെന്ന് അവര്‍ പറയുന്നു. ചാടിയ ശേഷം ബോധം മറഞ്ഞത്തില്‍ പിന്നെ എന്താണ് തനിക്ക് സംഭവിച്ചത് എന്ന് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലെന്നും യുവതി പറയുന്നു.