THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home World കൊറോണ രോഗമുക്തി നേടിയവര്‍ക്കും ആശ്വസിക്കാന്‍ വകയില്ല

കൊറോണ രോഗമുക്തി നേടിയവര്‍ക്കും ആശ്വസിക്കാന്‍ വകയില്ല

ലണ്ടന്‍: കോവിഡ് രോഗമുക്തി നേടിയാലും ആശ്വാസത്തിന് വകയില്ലെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രോഗമുക്തി നേടി ആശുപത്രി വിട്ടവരില്‍ പലരും ശ്വാസംമുട്ടല്‍, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള രോഗാവസ്ഥ നേരിടുന്നതായാണ് പഠനത്തില്‍ വ്യക്തമാകുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

adpost

രോഗമുക്തരില്‍ ചിലര്‍ക്ക് രണ്ടോ മൂന്നോ മാസത്തേക്കെങ്കിലും ഇത്തരം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. 58 കൊറോണ രോഗികളിലെ ദീര്‍ഘകാല കൊറോണ പ്രഭാവമാണ് ഓക്‌സ്ഫഡ് സര്‍വ്വകലാശാല പഠന വിധേയമാക്കിയത്. ചില രോഗികളില്‍ ഒന്നിലധികം അവയവങ്ങളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായും പഠനത്തില്‍ പറയുന്നു.

adpost

പഠന വിധേയരാക്കിയ രോഗികളില്‍ 64 ശതമാനം പേര്‍ക്കും തുടര്‍ന്നും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്നു. 55 ശതമാനം പേര്‍ക്ക് രോഗമുക്തി നേടിയിട്ടും ക്ഷീണം അനുഭവപ്പെട്ടു. 60 ശതമാനം പേര്‍ക്ക് ശ്വാസകോശത്തിനും 29 ശതമാനം പേര്‍ക്ക് കിഡ്‌നിക്കും 26 ശതമാനം പേര്‍ക്ക് ഹൃദയത്തിനും 10 ശതമാനം പേര്‍ക്ക് കരളിനും പ്രശ്‌നങ്ങളുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. കൊറോണ മുക്തരായവര്‍ക്ക് സമഗ്രമായ ചികിത്സാ പരിചരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് പഠനം അടിവരയിടുന്നതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com