THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, February 26, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home World കൊവിഡ് ഇല്ലെന്ന് തെളിയിക്കാന്‍ പച്ച മീന്‍ കഴിച്ച് മുന്‍ മന്ത്രി

കൊവിഡ് ഇല്ലെന്ന് തെളിയിക്കാന്‍ പച്ച മീന്‍ കഴിച്ച് മുന്‍ മന്ത്രി

കൊളംബോ: കൊവിഡ് വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ മത്സ്യ വില്പന മേഖലയെ പുഃനരുജ്ജീവിപ്പിക്കാന്‍ പച്ച മീന്‍ ഭക്ഷിച്ച് ശ്രീലങ്കന്‍ മുന്‍ മന്ത്രി. മത്സ്യത്തിലൂടെ കൊവിഡ് പടരുമെന്ന ഭീതിയില്‍ ആളുകള്‍ മീന്‍ വാങ്ങാന്‍ കൂട്ടാക്കാത്തതിനാലാണ് മീന്‍ പച്ചയ്ക്ക് കഴിച്ച് സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ മന്ത്രി ഈ സാഹസം ചെയ്തത്. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് തങ്ങളുടെ മത്സ്യങ്ങള്‍ സുരക്ഷിതമാണെന്ന് കാട്ടാനായി രാജ്യത്തെ മുന്‍ ഫിഷറീസ് മന്ത്രിയായ ദിലീപ് വേദാരാച്ചി മീന്‍ ഭക്ഷിച്ചത്.

”നിങ്ങള്‍ ഈ മത്സ്യം കഴിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആരും ഭയപ്പെടരുത്. വൈറസ് നിങ്ങളെ ബാധിക്കില്ല…” മീന്‍ കഴിക്കുന്നതിന് മുമ്പ് ദിലീപ് എല്ലാവരോടുമായി പറഞ്ഞു. മന്ത്രി മീന്‍ പച്ചയ്ക്ക് കഴിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ശ്രീലങ്കയില്‍ ഉടനീളം കൊവിഡ് വ്യാപിച്ചതോടെ ഒട്ടുമിക്ക മാര്‍ക്കറ്റുകളും അടച്ചിടേണ്ടി വന്നു.

മത്സ്യ ബന്ധന തൊഴിലാളികളെല്ലാം ഇതോടെ പ്രതിസന്ധിയിലായിരുന്നു. മാര്‍ക്കറ്റുകള്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായതിന് പിന്നാലെ പലരും മത്സ്യം ഉള്‍പ്പെടെയുള്ള കടല്‍ വിഭവങ്ങള്‍ വാങ്ങാന്‍ മടിക്കുന്നുമുണ്ട്. ടണ്‍ കണക്കിന് മത്സ്യമാണ് വില്‍ക്കാനാകാതെ പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments