ലണ്ടന്‍: പ്രതിരോധ ശേഷിയില്‍ മുന്നില്‍ ഇന്ത്യക്കാരെന്ന് പഠനം. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് 19 രോഗപ്രതിരോധ ശേഷി കൂടുതലായുള്ളതായി പഠന റിപ്പോര്‍ട്ട്. ലോകത്തെ വിവിധ രാജ്യത്തെ കോവിഡ് മരണനിരക്ക് പരിശോധിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.

ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ ഉയര്‍ന്ന വരുമാന സാഹചര്യങ്ങളുൃള്ള വികസിത രാജ്യങ്ങളേതിനേക്കാള്‍ കോവിഡ് മരണനിരക്ക്് കുറവാണ്. ഇത് വികസിത രാജ്യങ്ങളേതിനേക്കാള്‍ കോവിഡ് 19നോട് പൊരുതാന്‍ സാമ്പത്തികനില കുറഞ്ഞ രാജ്യങ്ങളിലെ ആളുകളുടെ രോഗപ്രതിരോധ ശേഷിക്കു കഴിയുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധി രോഗങ്ങളല്ലാത്ത കാന്‍സര്‍, ഡയബറ്റീസ്, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ വളരെ കൂടുതലാണ്. ഇത്തരം ആളുകളില്‍ കോവിഡ് ബാധ മരണത്തിലേക്കു നയിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് നിഗമനം.ഇന്ത്യയില്‍ വായു മലിനീകരണം കൊണ്ട് മാത്രം ലക്ഷക്കണക്കിനാളുകളാണ് വര്‍ഷാ വര്‍ഷം മരണപ്പെടുന്നത്. കോവിഡ് 19നെ പ്രതിരോധിക്കാന്‍ ശുദ്ധമായ ജല ലഭ്യത, ശുചീകരണം, ശുചിത്വം എന്നിവയണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.
എന്നാല്‍ ലോക ജനസംഖ്യയുടെ 40 ശതമാനത്തോളം ജീവിക്കുന്ന വികസ്വര രാജ്യങ്ങളില്‍ ഇത്തരം സൗകര്യങ്ങളുടെ ലഭ്യത കുറവുണ്ട്. ഭൂരിപക്ഷത്തിനും കൈകള്‍ വൃത്തിയായി സൂക്ഷിക്കാനുള്ള സാഹചര്യം വരെ കുറവാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ കോവിഡ് വൈറസ് ബാധ വലിയ പ്രഹരം ഏല്‍പ്പിക്കും എന്നതായിരുന്ന ആരോഗ്യ രംഗത്തിന്റെ വിലയിരുത്തല്‍.ലക്ഷണക്കിനാളുകള്‍ ഇന്ത്യയില്‍ മഹാമാരി ബാധിച്ച് മരിക്കുമെന്നും വിദഗ്ധര്‍ കണക്കു കൂട്ടി.
മറ്റൊരു പഠനമനുസരിച്ച് 106 രാജ്യങ്ങളിലെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാമ്പത്തികമായി ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ കോവിഡ് മരണ നിരക്ക് വളരെ കൂടുതലാണ് എന്ന് കണ്ടെത്തി. എന്നാല്‍ സാമ്പത്തികമായി പിന്നിലായ ദരിദ്ര രാഷട്രങ്ങളിലെ ആളുകള്‍ തങ്ങളുടെ വലിയ രീതിയിലുള്ള രോഗ പ്രതിരോധ ശേഷി ഉപയോഗിച്ച് കോവിഡ് വൈറസിനെ പ്രതിരോധിച്ചതായും പഠനത്തില്‍ പറയുന്നു.
രാജേന്ദ്ര പ്രസാദ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ പ്രവീണ്‍കുമാര്‍, ബാലചന്ദര്‍ എന്നിവര്‍ 122 രാജ്യങ്ങളിലെ വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പഠനത്തില്‍ ജനാ സാന്ദ്രത വളരെ കൂടുതലായ രാജ്യങ്ങളില്‍ കോവിഡ് മരണനിരക്ക് കുറവുള്ളതായി കണ്ടെത്തി. വിവിധ തരത്തിലുള്ള ‘മൈക്രോബ്‌സുകള്‍’ ഇത്തരം രാജ്യങ്ങളില്‍ കൂടുതലായി ഉള്ളതുകൊണ്ടാണ് മരണനിരക്ക് കുറയുന്നതെന്നാണ് ഇവരുടെ നിരീക്ഷണം.
ഇത്തരം ബാക്ടീരിയകള്‍ രക്തത്തിലും മൂത്രത്തിലും എല്ലാം അണുബാധ ഉണ്ടാക്കാന്‍ കാരണമാകുന്നു. എന്നാല്‍ പ്രതിരോധ വൈറസുകളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഇത്തരം ബാക്ടീരിയകള്‍ കോവിഡ് വൈറസിനെ ചെറുക്കുന്നതില്‍ സഹായകരമാകുന്നുണ്ട് എന്നതാണ് ഇവരുടെ പഠനം വെളിപ്പെടുത്തുന്നത്.