ഹാമില്ട്ടണ്: ഇടത് ഭൂരിപക്ഷമുള്ള ന്യൂസീലന്‍ഡ് പാര്‍ലമെന്റില്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യന്‍ വംശജന്. ഹിമാചല്‍ പ്രദേശ് സ്വദേശിയായ ഡോക്ടര്‍ ഗൗരവ് ശര്‍മ്മയാണ് ന്യൂസീലന്‍ഡ് പാര്‍ലമെന്റില്‍ ആദ്യമായി സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചത്.

ഹാമില്ട്ടണ് വെസ്റ്റില്‍ നിന്നും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് ഡോക്ടര്‍ ഗൗരവ് ശര്‍മ്മ പാര്‍ലമെന്റിലെത്തിയത്. ഇന്ത്യയിലേയും ന്യൂസീലന്‍ഡിലേയും സംസ്കാരങ്ങളോടുള്ള അതീവബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

എല്ലാവരും ആദരിക്കുന്ന ഭാഷയാണ് സംസ്കൃതമെന്നും അതിനാലാണ് സത്യപ്രതിജ്ഞക്ക് ആ ഭാഷ തന്നെ തിരഞ്ഞെടുത്തതെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ശര്‍മ വ്യക്തമാക്കി. 1996 മുതല്‍ ന്യൂസീലന്‍ഡില്‍ താമസമാക്കിയതാണ് ഗൗരവിന്റെ കുടുംബം. ഹാമില്ട്ടണ് വെസ്റ്റില്‍ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ടിം മകിന്‍ഡോയെ 4368 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗൗരവ് പാര്‍ലമെന്റ് അംഗമായത്. ആത്മാഭിമാനമുള്ള രാജ്യസ്നേഹികള്‍ സ്വദേശത്തായാലും വിദേശത്തായാലും രാജ്യത്തിന്റെയും ആ രാജ്യത്തിന്റെ സംസ്കാരത്തിന്റെയും ഭാഷയുടെയും മൂല്യത്തിന്റെയും വ്യക്താക്കളായി മാറുമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.