THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, October 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home World ഫൈസറിന്റെ് വാക്‌സിന്‍ സ്വീകരിച്ച് മലയാളി ഡോക്ടറും

ഫൈസറിന്റെ് വാക്‌സിന്‍ സ്വീകരിച്ച് മലയാളി ഡോക്ടറും

മാഞ്ചസ്റ്റര്‍: ഫൈസര്‍ ഫാര്‍മസ്യുട്ടിക്കലിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ കൂടുതല്‍ മലയാളി ഡോക്ടര്‍മാര്‍. മാഞ്ചസ്റ്ററിലെ താമസക്കാരിയും തിരുവനന്തപുരം സ്വദേശിനിയുമായ ഡോ. ശ്രീദേവി നായരാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ഫൈസര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പ്രതിരോധം പൂര്‍ണമാകണമെങ്കില്‍ ഇരുപത്തിയൊന്ന് ദിവസത്തിനുശേഷം രണ്ടാം ഡോസുകൂടി എടുക്കണം. ഡോക്ടര്‍ അജികുമാര്‍ കവിദാസന്‍ എന്ന മലയാളി ഡോക്ടറും വാക്‌സീന്‍ സ്വീകരിച്ചിരുന്നു.

adpost

സ്‌റ്റോക്ക്‌പോര്‍ട്ട് നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് ഫൌണ്ടേഷന്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടറായ ശ്രീദേവി നായര്‍ ഇന്ത്യയില്‍നിന്നുള്ള പഠനത്തിനുശേഷം ഇംഗ്ലണ്ടില്‍നിന്നും അയര്‍ലണ്ടില്‍നിന്നും നിരവധി ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. ഓറോ ഫേഷ്യല്‍ വിദഗ്ധയായ ഡോക്ടര്‍ ഈ മേഖലയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

adpost

രോഗം പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ക്ക് തികച്ചും ആകസ്മികമായാണ് വാക്‌സീന്‍ എടുക്കാനുള്ള അവസരം ലഭിച്ചത്. രോഗികള്‍ക്ക് നല്‍കാനായി കൊണ്ടുവന്ന ആദ്യ വാക്‌സീനുകളിലെ ബാക്കിയായ മരുന്ന് ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടി നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചപ്പോഴാണ് ശ്രീദേവിനായര്‍ക്കു വാക്‌സീന്‍ സ്വീകരിക്കാനുള്ള അവസരം ലഭിച്ചത്. ആശുപതിയില്‍ ചികിത്സക്കെത്തിയ എണ്‍പതോളം രോഗികള്‍ക്ക് കൊടുത്തതിനിശേഷം ബാക്കിവന്ന മരുന്നാണ് ഡോക്ടര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ലഭിച്ചത്.

വാക്‌സീന്‍ സ്വീകരിച്ചതിനുശേഷം പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങളൊന്നുംതന്നെ അനുഭവപ്പെടുന്നില്ലെന്നാണ് ശ്രീദേവി പറയുന്നത്. എന്തായാലും ഡിസംബര്‍ മുപ്പത്തിയൊന്നിന് രണ്ടാം ഡോസുകൂടിയെടുത്തു പൂര്‍ണ പ്രതിരോധ ശേഷിയുമായി പുതുവര്‍ഷത്തിലേക്കു കടക്കാമെന്നാണ് ഡോക്ടര്‍ ശ്രീദേവി നായര്‍ പ്രതീക്ഷിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെയും അനുമതിയോടെ ഉപയോഗിക്കപ്പെടുന്ന മരുന്ന് കോവിഡ് വ്യാപനത്തിനൊരു അവസാനം കുറിക്കുമെന്നാണ് എല്ലാവരേയുംപോലെ ഡോ. ശ്രീദേവിയും വിശ്വസിക്കുന്നത്. ലണ്ടനിലെ റോയല്‍ ഇന്‍ഫെര്‍മറി ആശുപത്രിയിലെ ഡോക്ടറായ ഭര്‍ത്താവ് രഘു മണിയും മൂന്നു മക്കളും പങ്കുവെക്കുന്നതും ഈ പ്രതീക്ഷകള്‍ തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com