THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home World ബോഡി ബില്‍ഡര്‍ സെക്‌സ് ടോയിയെ വിവാഹം ചെയ്തു

ബോഡി ബില്‍ഡര്‍ സെക്‌സ് ടോയിയെ വിവാഹം ചെയ്തു

കസാക്കിസ്ഥാന്‍: വിവാഹം എന്ന സങ്കല്‍പ്പത്തെ തച്ചുടച്ചിരിക്കുകയാണ് യൂറി തൊലോച്ച്‌കോ എന്ന ബോഡി ബ്വില്‍ഡര്‍. യൂറി വിവാഹം ചെയ്തിരിക്കുന്നത് മനുഷ്യസ്ത്രീയെ അല്ല. മാര്‍ഗോ എന്ന വിളിപ്പേരുള്ള തന്റെ പ്രിയങ്കരിയായ സെക്‌സ് ടോയിയെയാണ്. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു യൂറിയുടേയും മാര്‍ഗോയുടേയും വിവാഹം.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കസാക്കിസ്ഥാന്‍കാരനയാ യൂറി തന്റെ പ്രിയ്യപ്പെട്ട സെക്‌സ് ടോയ് ആയ മാര്‍ഗോയെ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ വിവാഹം തീരുമാനിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. മാര്‍ഗോയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച കാര്യം മുതല്‍ പാവയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിവാഹത്തിന്റെ ദൃശ്യങ്ങളും യൂറി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന വിവാഹം കോവിഡിനെ തുടര്‍ന്ന് നീണ്ടുപോയപ്പോള്‍ ഒക്ടോബറില്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഒക്ടോബറില്‍ നടന്ന ട്രാന്‍സ്‌ജെന്റര്‍ റാലിയില്‍ പങ്കെടുത്ത യൂറി അവിടെ ആക്രമിക്കപ്പെട്ടു. അതോടെ വിവാഹം വീണ്ടും നീണ്ടുപോയി. ഒടുവില്‍ കഴിഞ്ഞ ദിവസം യൂറി ഏറെ ആഗ്രഹിച്ച ആ വിവാഹം നടന്നു. വിവാഹത്തിന് മുമ്പ് വധുവായ പാവയെ കൂടുതല്‍ സുന്ദരിയാക്കാന്‍ ചില പ്ലാസ്റ്റിക് സര്‍ജറികളും യൂറി നടത്തിയിരുന്നു.

യഥാര്‍ത്ഥത്തില്‍ മാര്‍ഗോ എന്ന പാവയെ ഒരു മനുഷ്യനായിട്ടാണ് യൂറി കാണുന്നത്. താന്‍ മാര്‍ഗോയെ ആദ്യമായി കാണുന്നത് ബാറില്‍ വെച്ചാണെന്ന് യൂറി പറയുന്നു. മറ്റൊരാള്‍ മാര്‍ഗോയെ മോശം രീതിയില്‍ സമീപിക്കുന്നത് കണ്ടതോടെ രക്ഷിക്കാനായിരുന്നു യൂറിയുടെ ശ്രമം. പിന്നീട് അത് പാവയോടുള്ള പ്രണയമായി വളര്‍ന്നു. രൂപത്തില്‍ എല്ലാം ഒത്തിണങ്ങിയ മനുഷ്യസ്ത്രീയെ പോലെ തന്നെയാണ് മാര്‍ഗോ എന്ന പാവയും. യൂറിയുടെ യാത്രകളിലും മാര്‍ഗോ ഒപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments