സൗത്ത് വെയില്‍സ്: ബ്രിട്ടനില്‍ ഏകദേശം 220 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ദിനോസറിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇത് ലില്ലി വൈല്‍ഡര്‍ എന്ന ഒരു നാല് വയസുകാരിയാണ് സാധിച്ചത്. ഇതിലൂടെ 22 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ദിനോസറുകള്‍ എങ്ങനെയാണ് നടന്നിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ സാധിക്കും. പിതാവ് റിച്ചാര്‍ഡിന്റെ കൂടെ സൗത്ത് വെയില്‍സിലെ ബാരിക്കടുത്തുള്ള കടല്‍ത്തീരത്ത് നടക്കുമ്പോഴാണ് ലില്ലി വൈല്‍ഡര്‍ 10 സെന്റിമീറ്റര്‍ നീളമുള്ള ദിനോസറിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

താന്‍ കണ്ട കാഴ്ച ഉടന്‍ തന്നെ പിതാവിന് ഇക്കാര്യം കാണിച്ചുകൊടുത്തു. തുടര്‍ന്ന് അദ്ദേഹമാണ് അധികൃതരെ വിവരമറിയിച്ചത്.നിലവില്‍ വെയില്‍സ് മ്യൂസിയത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇതിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കാല്‍പ്പാടുകള്‍ ഇവിടെനിന്ന് കാര്‍ഡിഫിലെ നാഷണല്‍ മ്യൂസിയത്തിലേക്ക് മാറ്റും. ബ്രിട്ടനില്‍ അവസാന ഒരു ദശാബ്ദത്തിനിടെ കണ്ടെത്തിയതില്‍ ഏറ്റവും കൃത്യതയുള്ള അടയാളമാണിത്.
