THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, March 3, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Viral ഭാര്യയോടുള്ള ദേഷ്യം തീരാന്‍ 250 മൈല്‍ നടന്നു

ഭാര്യയോടുള്ള ദേഷ്യം തീരാന്‍ 250 മൈല്‍ നടന്നു

ഇറ്റലി: എല്ലായിടത്തും ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെറിയ വഴക്കുകൂടലും പിണക്കങ്ങളും പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ പിണങ്ങിയ ഒരു ഭര്‍ത്താവ് ചെയ്ത കൗതുകരമായ കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഭാര്യയുമായി വഴക്ക് കൂടി വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍ത്താവ് ദേഷ്യത്തില്‍ നടന്ന് തീര്‍ത്തത് 250 മൈല്‍.

ഇറ്റലിയിലെ കോമോ എന്ന സ്ഥലത്തു നിന്ന് നടന്നു തുടങ്ങിയ ഇയാളെ ഫാനോ എന്ന ചെറു പട്ടണത്തില്‍ വരെ എത്തി. ദിവസേന ശരാശരി 60 കിലോമീറ്റര്‍ വേഗതയിലാണ് ഇത്രയും ദൂരം ഒരാഴ്ച കൊണ്ട് ഇയാള്‍ താണ്ടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് കര്‍ഫ്യൂ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് 400 യൂറോ പിഴ ചുമത്തി. അലഞ്ഞു നടക്കുന്ന ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വിചിത്ര തീരുമാനത്തെ കുറിച്ച് അറിയുന്നത്.

ഭാര്യയോടുള്ള ദേഷ്യം തീരുന്നത് വരെ നടക്കാനാണു ഈ 48 വയസുകാരന്‍ തീരുമാനിച്ചത്. വാഹനങ്ങളൊന്നും ഉപയോഗിക്കാതെ ഒറ്റ നടത്തം. നടന്നിട്ടും നടന്നിട്ടും ദേഷ്യം തീരാതെ വന്നപ്പോള്‍ നടപ്പിന്റെ വേഗവും കൂടി. അങ്ങനെ കിലോമീറ്ററുകള്‍ ഇയാള്‍ പിന്നിട്ടു. പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ ഭാര്യ ഇയാളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. വിശക്കുമ്പോള്‍ വഴിയില്‍ കാണുന്നവരോട് വെള്ളവും ഭക്ഷണവും ചോദിച്ചു വാങ്ങി കഴിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments