THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home World ലക്ഷണം നോക്കി കൊവിഡിന്റെ ഗുരുതരാവസ്ഥയറിയാം

ലക്ഷണം നോക്കി കൊവിഡിന്റെ ഗുരുതരാവസ്ഥയറിയാം

ആറ് തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ട്. അവയിങ്ങനെയാണ്…

adpost
  1. പനിയില്ലാതെ ഫ്‌ളു പോലുള്ള അവസ്ഥ:

തലവേദന, മണം നഷ്ടപ്പെടല്‍, പേശീവേദന, ചുമ, തൊണ്ടവേദന, നെഞ്ച് വേദന

adpost
  1. പനിയോട് കൂടിയ ഫ്‌ളു പോലുള്ള അവസ്ഥ:

തലവേദന, മണം നഷ്ടപ്പെടല്‍, ചുമ, തൊണ്ടവേദന, തൊണ്ടയടപ്പ്, പനി, വിശപ്പില്ലായ്മ

  1. ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍:

തലവേദന, മണം നഷ്ടപ്പെടല്‍, വിശപ്പില്ലായ്മ, ഡയേറിയ, തൊണ്ടവേദന, നെഞ്ച് വേദന, ചുമ ഇല്ല

  1. ഗുരുതരമായവ ലെവല്‍ 1

തളര്‍ച്ച: തലവേദന, മണം നഷ്ടപ്പെടല്‍, ചുമ, പനി, തൊണ്ടയടപ്പ്, നെഞ്ച് വേദന, തളര്‍ച്ച

  1. ഗുരുതരമായ,ലെവല്‍ 2

തലവേദന, മണം നഷ്ടപ്പെടല്‍, വിശപ്പില്ലായ്മ, ചുമ, പനി, തൊണ്ടയടപ്പ്, തൊണ്ടവേദന, നെഞ്ച് വേദന, തളര്‍ച്ച, കണ്‍ഫ്യൂഷന്‍, പേശീവേദന

  1. ഗുരുതരമായ, ലെവല്‍ 3

അബ്‌ഡോമിനല്‍ ആന്റ് റസ്പിറേറ്ററി: തലവേദന, മണം നഷ്ടപ്പെടല്‍, വിശപ്പില്ലായ്മ, ചുമ, പനി, തൊണ്ടയടപ്പ്, തൊണ്ടവേദന, നെഞ്ച് വേദന, തളര്‍ച്ച, ആശയക്കുഴപ്പം, പേശീവേദന, ശ്വാസ തടസ്സം, ഡയേറിയ, വയറു വേദന

കൊവിഡ്19 ലക്ഷണങ്ങള്‍ വിശകലനം ചെയ്തു ശാസ്ത്രജ്ഞമാര്‍ വിദഗ്ദ്ധമായി പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്.ഓരോ കൂട്ടം രോഗലക്ഷണങ്ങളും രോഗത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. രോഗിക്ക് ഓക്‌സിജന്‍ സിലിണ്ടറിന്റെയോ വെന്റിലേറ്ററിന്റെയോ സഹായം വേണ്ടിവരുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിലൂടെ മനസ്സിലാക്കാനാവും.

രോഗംബാധിച്ച് അഞ്ചാംദിവസം ഏത് തരം കൊവിഡ് രോഗമാണെന്ന് വ്യക്തമാവും. ഈ സമയത്തെ ലക്ഷണം അനുസരിച്ച് രോഗിയുടെ അവസ്ഥ എത്രത്തോളം ഗുരുതരമാവുമെന്നും വ്യക്തമാവും. ഇത് ഡോക്ടര്‍മാര്‍ക്കും ആശുപത്രി സജ്ജീകരണങ്ങള്‍ക്കും സഹായിക്ക്കും.

ചുമ, പനി, മണം നഷ്ടപ്പെടുക തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ക്കു പുറമേ തലവേദന, പേശീവേദന, തളര്‍ച്ച, ഡയേറിയ, കണ്‍ഫ്യൂഷന്‍, വിശപ്പില്ലായ്മ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളും ആപ്പിന്റെ ഡാറ്റ പരിശോധിച്ചതില്‍ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com