പോങ്യാങ്:ലോകത്തെ ഏറ്റവും വലിയ മിസൈലുമായി കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ. ഉത്തരകൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടായിട്ടാണ് സൈനിക പരേഡും മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങളുടെ പ്രദര്‍ശനവും നടത്തിയത്.

പ്രത്യേകം തയാറാക്കിയ 22 ചക്രങ്ങളുള്ള ഭീമന്‍ സൈനിക ട്രക്കിലാണ് കൂറ്റന്‍ ഭൂഖണ്ഡാന്തര മിസൈല്‍ കിം ജോങ് ഉന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ മിസൈലിന്റെ പരീക്ഷണ അടുത്ത വര്‍ഷം നടത്തുമെന്നാണ് ഉത്തരകൊറിയ അറിയിച്ചിരിക്കുന്നത്.

അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നടന്ന ഹാനോയ് ഉച്ചകോടി പരാജയപ്പെട്ടതിന് പിന്നാലെ ഉത്തരകൊറിയ തങ്ങളുടെ ആയുധ ശേഖരം കൂടുതല്‍ വിപുലപ്പെടുത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017ല്‍ തന്നെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ എവിടെയും എത്താന്‍ ശേഷിയുള്ള മിസൈല്‍ ഉത്തരകൊറിയ വികസിപ്പിച്ചിരുന്നു.
പുതിയ മിസൈലിനിന് ദിശ മാറിക്കൊണ്ട് അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാനാകുമെന്നും സൂചനകളുമുണ്ട്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഉത്തരകൊറിയന്‍ സൈന്യത്തെ ഇനിയും ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ ചടങ്ങിനിടെ പ്രഖ്യാപിച്ചു.