THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 6, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കോവിഡ്​ ബാധിച്ച് രണ്ട്​ കടുവക്കുട്ടികൾ ചത്തു

കോവിഡ്​ ബാധിച്ച് രണ്ട്​ കടുവക്കുട്ടികൾ ചത്തു

ലാഹോർ: പാകിസ്​താനിലെ ലാഹോറിലെ മൃഗശാലയിൽ രണ്ട്​ വെളുത്ത കടുവക്കുട്ടികൾ ചത്തത്​ കോവിഡ്​ ബാധിച്ചെന്ന്​ കണ്ടെത്തൽ. 11 ആഴ്​ച പ്രായമുള്ള കടുവക്കുട്ടികളാണ് കഴിഞ്ഞ മാസം 30ന്​​ ചത്തത്​.

adpost

പാകിസ്​താനിൽ സാധാരണയായി കാണപ്പെടുന്ന പൂച്ചകളുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന പാൻല്യു​േകാപെനിയ എന്ന വൈറസ്​ ബാധിച്ചതാണെന്ന നിഗമനത്തിലായിരുന്നു അധികൃതർ.

adpost

എന്നാൽ അണുബാധ കാരണം കടുവക്കുട്ടികളുടെ ശ്വാസകോശത്തിന്​ കാര്യമായ തകരാറ്​ സംഭവിച്ചതായി രാസപരിശോധനയിൽ കണ്ടെത്തി. തുടർന്നാണ്​ കടുവക്കുട്ടികൾ ചത്തത്​ കോവിഡ്​ ബാധജച്ചാണന്ന്​ കണ്ടെത്തിയത്​.

പി.സി.ആർ പരിശോധന നടത്തിയിട്ടില്ലെങ്കിലും കോവിഡ ്​ ബാധയു​ടെ ഇരകളാണ്​ കടുവക്കുട്ടികളെന്ന്​ മൃഗശാല ഡെപ്യൂട്ടി ഡയറക്ടർ കിരൺ സലീം പറഞ്ഞതായി വാർത്താ ഏജൻസിയായ റോയി​ട്ടേഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു.

കടുവക്കുട്ടികൾ ചത്തതോടെ മൃഗശാല അധികൃതർ മുഴുവൻ ഉദ്യോഗസ്ഥരുടെയും കോവിഡ്​ പരിശോധന നടത്തി. ഇതിൽ കുടവക്കുട്ടികളെ പരിപാലിച്ചിരുന്ന ഒരാൾ ഉൾ​പ്പെടെ ആറ് പേർക്ക്​ രോഗം സ്ഥിരീകരിച്ചു. ഇത്​ കടുവക്കുട്ടികൾക്ക്​ കോവിഡ്​ ആണെന്ന കണ്ടെത്തലിനെ ശക്തിപ്പെടുത്തുന്നതായും പരിപാലിക്കുയും ഭക്ഷണം നൽകുകയും ചെയ്​ത വ്യക്തിയിൽ നിന്നാകാം അവക്ക്​ രോഗം ബാധിച്ചതെന്നും സലീം കൂട്ടിച്ചേർത്തു.

മോശം ജീവിത സാഹചര്യങ്ങൾ മൂലം നൂറു കണക്കിന്​ മൃഗങ്ങളാണ്​ പാകിസ്​താനിലെ മൃഗശാലകളിൽ ചത്തുവീഴുന്നത്​. ഇത്​ മൃഗസംരക്ഷണ പ്രവർത്തകരുടെ രോഷത്തിനിടയാക്കിയിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com