ബെയ്ജിംഗ്: ചൈനീസ് അധികൃതര്‍ മുസ്ലിം പള്ളികള്‍ പൊളിച്ച് നീക്കിയത് സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പുറത്ത്. ഷിന്‍ജിയാങ് പ്രവിശ്യയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ചൈനീസ് അധികൃതര്‍ 16000 ഓളം വരുന്ന മുസ്ലിം പള്ളികള്‍ തകര്‍ത്തുവെന്നാണ് ആസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് സാക്ഷ്യപ്പെടുത്തുന്നത്. ഇത് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും എഎസ്പിഐ പുറത്തുവിട്ടിട്ടുണ്ട്.

ചൈനയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. ഷിന്‍ജിയാങ്ങിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മത സാംസ്‌കാരിക കേന്ദ്രങ്ങള്‍ തകര്‍ത്ത ശേഷം ഇവിടെ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയായിരുന്നുവെന്നാണ് ആസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് പറയുന്നത്. ഇത് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടിട്ടുള്ളത്. റിപ്പോര്‍ട്ടില്‍ ഈ പ്രദേശത്ത് വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

പത്ത് ലക്ഷത്തിലധികം ഉയിഗ്വര്‍ വംശജരും ടര്‍ക്കിഷ് സംസാരിക്കുന്ന മുസ്ലിങ്ങളുമാണ് ഷിന്‍ജിയാങ്ങിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ക്യാമ്പുകളില്‍ താമസിച്ചുവരുന്നത്. പരമ്പരാഗത മതപരമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നതിനായി ചൈനീസ് അധികൃതര്‍ ഇവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷിന്‍ജിയാങ്ങില്‍ 16000 ഓളം മുസ്ലിം പള്ളികളാണ് തകര്‍ക്കപ്പെട്ടിട്ടുള്ളതെന്നാണ് ആസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് സാക്ഷ്യപ്പെടുത്തുന്നത്. നൂറ് കണക്കിന് വിശുദ്ധ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഇതോടെ പുറത്തുവന്നിട്ടുണ്ട്. ഇവയില്‍ ഏറെയും തകര്‍ക്കപ്പെട്ടിട്ടുള്ളത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ 8500 മുസ്ലിം പള്ളികളാണ് പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടിട്ടുള്ളത്. ഉറുംഖി, കാശ്‌നഗര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. നിരവധി ശ്മശാനങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതായും ഭൂപ്രദേശത്ത് ശവകുടീരങ്ങളും ഇഷ്ടികകളും ചിതറിക്കിടക്കുന്നതായും കണ്ടതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മിനാരങ്ങള്‍ നീക്കയതുകൊണ്ട് ഷിന്‍ജിയാങ്ങിലെ പല പള്ളികളും പൊളിക്കുന്നതില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കേടുപാടുകള്‍ സംഭവിച്ചതും കേടായതുമായ 15,500 മുസ്ലിം പള്ളികളാണ് ഷിന്‍ജിയാങ്ങിന് ചുറ്റുമുള്ളതെന്നാണ് ഗവേഷണത്തില്‍ പറയുന്നത്. 1960കളില്‍ സാസ്‌കാരിക വിപ്ലവം സൃഷ്ടിച്ച ദേശീയ പ്രക്ഷോഭത്തിന് ശേഷം കുറച്ച് ക്ഷേത്രങ്ങള്‍ മാത്രമാണ് തകര്‍ക്കപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷിന്‍ജിയാങ്ങിലെ ക്രിസ്ത്യന്‍ പള്ളികളോ ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളോ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിന്‍ജിയാങ്ങിലെ മുസ്ലിം വിശുദ്ധ കേന്ദ്രങ്ങളില്‍ മൂന്നിലൊന്ന് ശതമാനവും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷിന്‍ജിയാങ് പ്രവിശ്യയിലുള്ളത് മതപരമായ എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിവരുന്നതായാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്. ഗവേഷണത്തെക്കുറിച്ച് ചോദിച്ചതോടെ ആസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഈ സ്ഥാപനം ചൈനാ വിരുദ്ധ റിപ്പോര്‍ട്ടുകളും ചൈനീസ് വിരുദ്ധ നുണകളും പ്രചരിപ്പിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഈ മേഖലയില്‍ 24,000 മുസ്ലിം പള്ളികള്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ ചൂണ്ടിക്കാണിക്കുന്നത്.