THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Feature എവറസ്റ്റ് കീഴടക്കിയിട്ട് ഇന്ന് 68 വർഷങ്ങൾ

എവറസ്റ്റ് കീഴടക്കിയിട്ട് ഇന്ന് 68 വർഷങ്ങൾ

സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റിനെ മനുഷ്യൻ കീഴടക്കിയിട്ട് ഇന്ന് 68 വർഷം.

1953 മേയ് 29-നാണ് എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവർ ഏവറസ്റ്റ് ആദ്യമായി കീഴടക്കിയത്.അതോടെ അത് ലോകത്തിലെ തന്നെ ഒരു ചരിത്രമായി മാറുകയായിരുന്നു. ഇവർ രണ്ട് പേരും ഇന്ന് ഭൂമിയിലില്ലെങ്കിലും അവർ വെട്ടിത്തെളിച്ച പാതയായിരുന്നു പിന്നീട് എവറസ്റ്റിലേക്ക് നടന്നവരുടെ വഴികാട്ടി.സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരമുള്ള എവറസ്റ്റിന് ആ പേരിട്ടത് 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ ആയിരുന്നു.

തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണ് ഈ കൊടുമുടിയുടെ പേരിട്ടത്‌. നേപ്പാളി ഭാഷയിൽ സഗർമാഥാ എന്നും സംസ്കൃതത്തിൽ ദേവഗിരി ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നും എവറസ്റ്റിന് പേരുണ്ട്‌.

1953-ലെ വിജയകരമായ യാത്രക്കു മുൻപ്, എവറസ്റ്റിന്റെ മുകളിലെത്താനായി എട്ട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇവയെല്ലാം സംഘടിപ്പിച്ചത്, ആല്പൈൻ ക്ലബും, റോയൽ ജിയോഗ്രഫിക് സൊസൈറ്റിയും ചേർന്നാണ്. 1921-ലാണ് ആദ്യത്തെ യാത്ര നടന്നത്.1965 മെയ് 20 നു ലഫ്റ്റനന്റ് കേണൽ അവ്താർ സിംഗ് ചീമയും നവാങ് ഗോംബു ഷെർപയും കൊടുമുടിയിൽ കയറി.

1984 മെയ് 23 നു ശ്രീമതി. ബചേന്ദ്രി പാൽ കൊടുമുടിയിൽ കയറി എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്ര നേട്ടം കൈവരിച്ചു. അവ്താർ സിംഗ് ചീമ എവറസ്റ്റ്‌ കൊടുമുടി കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments