വാഷിംഗ്ടണ്‍: ഏറെക്കാലമായി റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായിരുന്ന അരിസോണ സംസ്ഥാനത്തും നിയുക്ത പ്രസിഡന്റായ ജോ ബൈഡന്റെ മുന്നേറ്റം തുടരുന്നു. 11 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന് അനുകൂലമായിരിക്കുന്നത്. അരിസോണ പിടിച്ചതോടെ ബൈഡന്റെ ലീഗ് 290-217 എന്ന നിലയിലെത്തി.
നിയുക്ത പ്രസിഡന്റായ ജോ ബൈഡന്റെ മുന്നേറ്റം തുടരുന്നു. അരിസോണ സംസ്ഥാനത്തും ഒടുവില്‍ പ്രഖ്യാപിച്ച ഫലവും ബൈഡന് അനുകൂലമായിരിക്കുകയാണ്. സംസ്ഥാനത്തെ 11 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന് അനുകൂലമായിരിക്കുന്നത്.

ഏറെക്കാലമായി റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായിരുന്ന അരിസോണ കൈവിട്ടത് ട്രംപിന് നിരാശ സമ്മാനിച്ചിരിക്കുകയാണ്. അരിസോണ പിടിച്ചതോടെ ബൈഡന്റെ ലീഗ് 290-217 എന്ന നിലയിലെത്തി. 1996ല്‍ ബില്‍ ക്ലിന്റണ്‍ അരിസോണയില്‍ ജയിച്ചശേഷം 0.3 ശതമാനം വോട്ടുകള്‍ നേടി ഇതാദ്യമായാണ് ഒരു ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി അരിസോണ പിടിക്കുന്നത്. 11000 വോട്ടുകളാണ് ബൈഡന്‍ നേടിയത്. 2016ല്‍ ഹിലാരി ക്ലിന്റണെ ട്രംപ് ഇവിടെ തോല്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് നവംബര്‍ 3ന് പൂര്‍ത്തിയായ ശേഷം ഇത് എട്ടാം ദിവസമാണ് അരിസോണയിലെ ഫലം പുറത്തുവരുന്നത്. ഇനി ഫലം വരാന്‍ ബാക്കിയുള്ളത് നോര്‍ത്ത് കരോലിനയും ജോര്‍ജിയയുമാണ്.
