ബാഗുയി: മധ്യ ആഫ്രിക്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പോരാളികള്‍ തലസ്ഥാനം വളഞ്ഞു. മുന്നില്‍ രണ്ടു ഭാഗവും ഇപ്പോള്‍ ഇവരുടെ കയ്യിലായി.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വിമത ഗ്രൂപ്പുകളെ പിന്തിരിപ്പിക്കാന്‍ സൈന്യവും യുഎന്‍ സേനയും രംഗത്തുണ്ട്. അതേസമയം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് ഫോസ്റ്റിന്‍ ആര്‍ചേഞ്ച് ടൊഡേരയുടെ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് വിമതരുടെ ആവശ്യം. മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ബോസിസെയെ ഡിസംബര്‍ 27 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിതര്‍ തടഞ്ഞിരുന്നു. രാജ്യം ഗുരുതരമായ അപകടാവസ്ഥയിലാണെന്ന് യു.എന്‍ മുന്നറിയിപ്പു നല്‍കി.
