THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ: ലംഘിച്ചാൽ തടവും പിഴയും

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ: ലംഘിച്ചാൽ തടവും പിഴയും

സിഡ്നി: ഇന്ത്യയിൽ കോവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പതിനാല് ദിവസം തങ്ങിയവർക്ക് ഓസ്‌ട്രേലിയയിൽ തിരിച്ചെത്താൻ യാത്രാവിലക്ക് ഏർപ്പെടുത്തി. 14 ദിവസം വരെ തങ്ങിയവർ രാജ്യത്തേക്ക് തിരിച്ചെത്തിയാൽ 5 വർഷം വരെ തടവും 66000 ഡോളർ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മെയ് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ബയോസെക്യൂരിറ്റി ആക്ട് അനുസരിച്ചാണ് ഓസ്ട്രേലിയ പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. ഇത് ആദ്യമായി ആണ് ഓസ്ട്രേലിയ സ്വന്തം പൗരന്മാർക്ക് വിലക്ക് കൽപ്പിക്കുന്നത്.

ഓസ്‌ട്രേലിയയിലെ പൊതു ആരോഗ്യ മേഖലയെ സംരക്ഷിക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും രാജ്യത്തെ കോവിഡ് രോഗബാധ ഒരുപരിധി വരെ നിയന്ത്രണത്തിൽ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 15 ദിവസത്തിന് ശേഷം നിയമം പുനപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അമേരിക്കയും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മേയ് നാല് മുതലാണ് വിലക്ക്. ഇന്ത്യയിൽ കൊവിഡ് കേസുകൾ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതുമാണ് യാത്രാവിലക്ക് ഏർപ്പെടുത്താൻ കാരണമെന്ന് പ്രസ് സെക്രട്ടറി ജെൻ പ്സാക്കി പറഞ്ഞു. യാത്രാവിലക്ക് താൽക്കാലിക വിസയിലുള്ള വിദേശപൗരന്മാർക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ പൗരന്മാർക്കും ​ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാവിലക്ക് ബാധകമാകില്ല. താൽക്കാലിക വിസയിലുള്ള വിദേശ പൗരന്മാർ 14 ദിവസത്തിലധികം ഇന്ത്യയിൽ തങ്ങിയാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments