THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, March 26, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ദേശീയ ഗാനം ഭേദഗതി ചെയ്‌ത്‌ ഓസ്‌ട്രേലിയ

ദേശീയ ഗാനം ഭേദഗതി ചെയ്‌ത്‌ ഓസ്‌ട്രേലിയ

കാൻബെറ: ദേശീയ ഗാനം ഭേദഗതി ചെയ്ത് ഓസ്‌ട്രേലിയ. ഗാനത്തിലെ ഒരു വാക്ക് തീരുത്തിയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ദേശീയ ഗാനത്തിന്റ അന്തസത്തയിൽ പ്രധാനമാറ്റം വരുത്തിയതാണ് പുതിയ ഭേദഗതി. 143 വർഷങ്ങൾക്ക് മുൻപാണ് ഈ ഗാനം രചിച്ചത്. ദേശീയ ഐക്യം ഉറപ്പാക്കുന്നതിനും രാജ്യത്തെ തദ്ദേശീയ ഗോത്രവർഗക്കാർക്ക് പരിഗണന ഉറപ്പാക്കാനുമാണ് ദേശീയഗാനത്തിൽ ചരിത്രപരമായ തിരുത്ത്.

adpost

ദേശീയ ഗാനത്തിലെ രണ്ടാമത്തെ വരിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ‘For we are young and free’ എന്നത് മാറ്റി ‘For we are one and free’ എന്നാക്കി. ആധുനിക ഓസ്‌ട്രേലിയ ഒരു യുവ രാജ്യമാണ് എന്ന അർത്ഥത്തിലായിരുന്നു ഈ ഗാനം രചിച്ചത്. 1878ൽ പീറ്റർ ഡോഡ്‌സ് മക്കോർമിക്ക് ആണ് ഗാനം എഴുതിയത്.

adpost

60,000 വർഷത്തിലേറെ പഴക്കമുള്ള ഓസ്‌ട്രേലയൻ മനുഷ്യ ചരിത്രം തിരസ്‌കരിക്കുകയാണ് ഈ പ്രയോഗം എന്ന് അന്നേ വിമർശനം ഉയർന്നിരുന്നു. ഓസ്‌ട്രേലിയയുടെ ചരിത്രവും സംസ്‌കാരവും പൂർണമായി പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ മാറ്റമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com