ലണ്ടൻ: ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ദീപാവലി ആശംസകൾ നേർന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും. അന്ധകാരത്തിനു മേലുള്ള പ്രകാശത്തിന്റെ വിജയമാണ് ദീപാവലി നൽകുന്ന സന്ദേശം. ഇതിന് സമാനമായ രീതിയിൽ കൊറോണ വ്യാപനത്തെ മറികടക്കാൻ ലോകജനതയ്ക്ക് കഴിയട്ടെയെന്ന് ഇരുവരും ആശംസിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയായിരുന്നു ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും ആശംസകൾ നേർന്നത്.
