വാഷിംഗ്ടൺ: സുരക്ഷാ പോയിന്റിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ചതിനെ തുടർന്ന് യുഎസിലെ ക്യാപ്പിറ്റോൾ ബിൽഡിംഗിലും പരിസര പ്രദേശങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു.
സുരക്ഷാ പോയിന്റിലുണ്ടായിരുന്ന പോലീസുകാർക്ക് നേരെയാണ് വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി. ക്യാപ്പിറ്റോൾ ബിൽഡിംഗിനോട് ചേർന്ന വാഷിംഗ്ടൺ ഡിസിയിലെ റോഡുകളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും പോലീസ് ആളുകളെ പൂർണമായി ഒഴിപ്പിച്ചു.