THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home World കോവിഡ് ഭീതി :കർശന നിയന്ത്രണം നടപ്പാക്കി ചൈന

കോവിഡ് ഭീതി :കർശന നിയന്ത്രണം നടപ്പാക്കി ചൈന

ബീജിംഗ്: കൊവിഡും കൊവിഡിന്റെ വിവിധ വകഭേദങ്ങളും ലോകമെങ്ങും വ്യാപിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിനും മാസ്‌കും, സാമൂഹിക അകലവും നിര്‍ബന്ധമാണെന്ന് ആവര്‍ത്തിക്കുമ്പോഴും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ലെന്നുള്ളതാണ് സത്യം. എന്നാല്‍ ഇതെല്ലാം കൃത്യമായി പാലിക്കുകയാണ് ചൈന. വരാനിരിക്കുന്ന ബീജിംഗ് ഒളിമ്പിക്‌സാണ് അതിന് പിന്നിലുള്ള കാരണം. 

ഒളിമ്പിക്‌സ് റദ്ദാക്കാതിരിക്കാനായി രോഗബാധ സ്ഥിരീകരിക്കുന്നവരെയെല്ലാം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് വിടുകയാണ്. എന്നാല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ചൈനയുടെ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഏതാണ്ട് തടവറയ്ക്ക് തുല്യമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ചൈനയിലെ ഏതാണ്ട് 20 ദശലക്ഷം ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ സ്വന്തം വീടുകളില്‍ തടവിലെന്ന പോലെ കഴിയുകയാണ്. 

സിയാനിലെ 13 ദശലക്ഷത്തിലധികം ആളുകള്‍ ക്വാറന്റൈനിലാണെന്നും ഇവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് സര്‍ക്കാര്‍ വിലക്കുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിയാന്‍ ക്യാമ്പുകളിലേക്ക് അയച്ചവരില്‍ ഗര്‍ഭിണികളും കുട്ടികളും പ്രായമായവരുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളിലും ചിത്രങ്ങളിലും ക്വാറന്റൈന്റെ ദുരതിത മുഖങ്ങള്‍ കാണാം. ചെറിയ പെട്ടികളില്‍ തടികൊണ്ടുള്ള കിടക്കയും ടോയ്ലറ്റുകളും അവയ്ക്കുള്ളില്‍ ഞെരുങ്ങി നില്‍ക്കുന്ന ആളുകളെയും വീഡിയോയില്‍ കാണാം. രണ്ടാഴ്ചയോളം അവിടെ തുടരാനാണ് അവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.രണ്ട് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ 5.5 ദശലക്ഷം ആളുകള്‍ വസിക്കുന്ന അന്‍യാങ്, തിങ്കളാഴ്ച വൈകീട്ട് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments