THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 6, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പൊതുജനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്സീൻ വിതരണം ചെയ്യുമെന്നു ചൈന

പൊതുജനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്സീൻ വിതരണം ചെയ്യുമെന്നു ചൈന

ബെയ്ജിങ് ∙ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീൻ സൗജന്യമായി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുമെന്നു ചൈന. സർക്കാർ അധീനതയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം ആണ് വാക്സീൻ വികസിപ്പിച്ചത്. 79.34% ഫലപ്രദമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. മൂന്നു ഘട്ടങ്ങളിലായുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കി.

ഫെബ്രുവരിയോടെ 50 ദശലക്ഷം ആളുകൾക്ക് വാക്സീൻ വിതരണം ചെയ്യാനാണ് ചൈന ലക്ഷ്യമിടുന്നത് എന്നാണു റിപ്പോർട്ട്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട 3 ദശലക്ഷത്തിലധികം ആളുകൾക്കു ഡിസംബർ 15 മുതൽ വാക്സീൻ വിതരണം ചെയ്തു. പ്രായമായവർക്കും മറ്റു രോഗങ്ങളുള്ളവർക്കുമായിരിക്കും ആദ്യഘട്ടത്തിൽ വാക്സീൻ വിതരണം ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments