THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, June 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news 'ഡിസീസ് എക്സ്‌' കൊവിഡിനേക്കാൾ അപകടകാരി; മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന

‘ഡിസീസ് എക്സ്‌’ കൊവിഡിനേക്കാൾ അപകടകാരി; മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന

കൊവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്‌പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന. അതിവേ​ഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോ​ഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോ​ഗ്യസംഘടന നൽകിയിരിക്കുന്ന പേര്. ആഫ്രിക്കൻ രാജ്യമായ കോം​ഗോ റിപ്പബ്ലിക്കിലെ ഇൻ​ഗെൻഡെയിൽ ആദ്യ രോ​ഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. കടുത്ത പനിയും രക്തസ്രാവവുമായി ചികിത്സ തേടിയ ഇയാൾ നിരീക്ഷണത്തിലാണ്.

adpost

ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് 1976 ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകി. ‌ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജന്തുക്കളിൽ നിന്ന് തന്നെയാണ്​ ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടർന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.

adpost

വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്​ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ്​ സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ്​ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com