THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, October 15, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഇന്താനേഷ്യയിലെ ഭൂകമ്പം, മരണം 50 ആയി

ഇന്താനേഷ്യയിലെ ഭൂകമ്പം, മരണം 50 ആയി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഭൂകമ്പത്തില്‍ ഇന്നലെ എട്ടു പേര്‍ കൂടി മരിച്ചതോടെ മരണം 50 ആയി. സുലവേസി ദ്വീപിലെ ആശുപത്രി തകര്‍ന്നാണ് മരണം സംഭവിച്ചത്. മേമുജിയിലെ അഞ്ചുനിലകളുള്ള മിത്ര ആശുപത്രിയാണ് ഭാഗികമായി തകര്‍ന്നത്. കെട്ടിടത്തില്‍നിന്ന് 60 ഓളം പേരെ രക്ഷപ്പെടുത്തി. ഏകദേശം 10 സെക്കന്‍ഡിനകം തന്നെ കെട്ടിടം തകര്‍ന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 42 പേരാണ് മരിച്ചത്.  650 ഓളം ആളുകള്‍ക്ക് പരിക്കറ്റിട്ടുണ്ട്.  15,000 പേരെ താത്കാലിക ക്യാംപുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുന്നൂറോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.  കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്.  രക്ഷാപ്രവര്‍ത്തനം തുടരവെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 2018 ലെ സുലവേസി ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേര്‍ മരണപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments