THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news നിയമങ്ങൾ ലംഘിച്ച് കഴിയുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തിൽ വ്യാപക പരിശോധന: 248 പേർ അറസ്റ്റിൽ

നിയമങ്ങൾ ലംഘിച്ച് കഴിയുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തിൽ വ്യാപക പരിശോധന: 248 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തിൽ വ്യാപക പരിശോധന. അഹ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ നിന്നുമാത്രം 248 പ്രവാസികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൌബിയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്.
അഹ്മദി ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് 74 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവരിൽ പലരും സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരും നിയമ നടപടികൾ നേരിടുന്നവരുമായിരുന്നു. മുബാറക് അൽ കബീറിൽ അൽ ഖുറൈനിലെ കടകളിൽ ജോലി ചെയ്തിരുന്ന 174 പ്രവാസികളാണ് പിടിയിലായത്. നിയമ ലംഘകരെ കണ്ടെത്താൻ എല്ലാ ഗവർണറേറ്റുകളിലും വ്യാപക പരിശോധനയാണ് നടത്തിവരുന്നത്. പിടിയിലാവുന്നവരെ നാടുകടത്താനും അതിനുള്ള ചെലവ് അവരവരിൽ നിന്ന് തന്നെ ഈടാക്കാനുമാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments