THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഫേസ്ബുക്ക് ഇനി വേറെ പേരിൽ?

ഫേസ്ബുക്ക് ഇനി വേറെ പേരിൽ?

ന്യൂയോർക്ക്: പതിനേഴര വർഷം മുമ്പ് മാർക്ക് സക്കർബർഗ് എന്ന ചെറുപ്പക്കാരൻ ഫേസ്ബുക്ക് എന്ന പേരിൽ ഒരു സോഷ്യൽ നെറ്റ് വർക്കിങ് സർവ്വീസ് ആദ്യമായി ഉരുക്കഴിച്ചെടുത്തപ്പോൾ ഉള്ള ലോകമല്ല ഇപ്പോഴുള്ളത്. ലോകത്തിന്റെ ആ മാറ്റത്തിൽ ഫേസ്ബുക്കിനും വലിയ പങ്കുണ്ട്. ഇന്ന് ലോകത്തിലെ ഒന്നാം നമ്പർ സോഷ്യൽ നെറ്റ് വർക്കിങ് സർവ്വീസ് ആണ് ഫേസ്ബുക്ക്.

ഫേസ്ബുക്കിലൂടെയാണ് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ലോകത്തിലെ ആദ്യത്തെ പത്ത് കോടീശ്വരൻമാരിൽ ഒരാളായതും. ഇന്ന് വാട്‌സ് ആപ്പും ഇൻസ്റ്റഗ്രാമും എല്ലാം ഫേസ്ബുക്കിന്റെ കീഴിൽ ആണ്. കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന ‘ഫേസ്ബുക്ക്’ എന്ന പേര് ഒറ്റ ദിവസം കൊണ്ട് മാറ്റിയാൽ എങ്ങനെയിരിക്കും? സംഗതി സത്യമാണെന്നാണ് റിപ്പോർട്ടുകൾ. റീ ബ്രാൻഡിങ്ങിന്റെ ഭാഗമായി ഫേസ്ബുക്ക്, അവരുടെ പേര് മാറ്റുന്നു എന്നാണ് ‘ദി വെർജ്’ റിപ്പോർട്ട് ചെയ്യുന്നത്.

അടുത്ത ആഴ്ചയോടെ ഫേസ്ബുക്ക് അവരുടെ കമ്പനിയുടെ പേര് മാറ്റാൻ പദ്ധതിയിടുന്നു എന്നാണ് ദി വെർജ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘മെറ്റാവേഴ്‌സ്’ എന്ന പുത്തൻ പദ്ധതിയിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത് എന്നാണ് പറയുന്നത്. ഈ കാര്യത്തെ കുറിച്ച് നേരിട്ട് അറിയാവുന്ന സോഴ്‌സിനെ ഉദ്ധരിച്ചാണ് ദി വെർജ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒക്ടോബർ 28 ന് ആണ് ഫേസ്ബുക്കിന്റെ വാർഷിക കണക്ട് കോൺഫറൻസ് നടക്കുന്നത്. പേരുമാറ്റത്തെ കുറിച്ച് കമ്പനി സ്ഥാപകനും സിഇഒയും ആയ മാർക്ക് സക്കർബർഗ് അന്ന് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു സോഷ്യൽ മീഡിയ കമ്പനി എന്നതിനപ്പുറത്തേക്ക് നീങ്ങുന്നതിനാണ് ഇതുവഴി ഫേസ്ബുക്ക് ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ, ഒരുപാട് വിവാദങ്ങളിൽ ഫേസ്ബുക്ക് പെടുകയും ചെയ്തിരുന്നു.

റീ ബ്രാൻഡിങ് നടക്കുന്നതോടെ, ഇപ്പോഴത്തെ ഫേസ്ബുക്ക് അടക്കം എല്ലാ സേവനങ്ങളും ഒരൊറ്റ മാതൃ കമ്പനിയുടെ കീഴിൽ ആകുമെന്നാണ് കരുതുന്നത്. അതായത്, ഇപ്പോഴത്തെ ഫേസ്ബുക്ക് ആപ്പും വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ മറ്റ് ഉത്പന്നങ്ങൾ പോലെ ഒരു മാതൃകമ്പനിയുടെ കീഴിലാകും. എന്തായാലും ഈ വിഷയത്തിൽ പ്രതികരണം നടത്താൻ ഫേസ്ബുക്കിന്റെ ഒരു വക്താവിനെ സമീപിച്ചിരുന്നു എന്നും ആ വ്യക്തി ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല എന്നും വെർജ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഒരു സോഷ്യൽ മീഡിയ കമ്പനിയിൽ നിന്ന് ഒരു മെറ്റാവേഴ്‌സ് കമ്പനി എന്ന നിലയിലേക്ക് ലോകം തങ്ങളെ കാണുന്ന രീതിയിൽ തങ്ങൾ ഫലപ്രദമായി മാറുകയാണെന്ന് കഴിഞ്ഞ ജൂലായിൽ തന്നെ മാർക്ക് സക്കർബർഗ് പറഞ്ഞിരുന്നു. വെർജിന് നൽകിയ അഭിമുഖത്തിൽ തന്നെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്തായാലും, നിലവിൽ എആർ ഗ്ലാസ്സുകൾ പോലെയുള്ള കൺസ്യൂമർ ഹാർഡ് വെയറുകൾ നിർമിക്കുന്നതിനായി പതിനായിരത്തോളം ജീവനക്കാരെ ഫേസ്ബുക്ക് നിയമിച്ചിട്ടുണ്ട്. എആർ ഗ്ലാസ്സുകൾ (ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ്സ്) മൊബൈൽ ഫോണുകൾ പോലെ സർവ്വസാധാരണമാകും എന്നാണ് സക്കർബർഗിന്റെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments