THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 6, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പുതുവർഷത്തെ വരവേറ്റ് ലോകം: ആദ്യം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലൻഡിലും

പുതുവർഷത്തെ വരവേറ്റ് ലോകം: ആദ്യം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലൻഡിലും

ഓക്ലൻഡ്: പുതുവർഷം പിറന്നു.  പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലാൻഡിലും പുതുവർഷമെത്തി.  ഒക്ലൻഡ ഹാർബർ ബ്രിഡ്ജിലെ സ്‌കൈ ടവറിൽ കൗണ്ട് ഡൗണോടുകൂടി 2020ന് വിട നൽകി പുതുവർഷത്തെ സ്വാഗതം ചെയ്തു. ന്യൂസിലൻഡിൽ കൊറോണ ഭീഷണി ഇല്ലാത്തതിനാൽ ആഘോഷങ്ങൾക്ക് നിയന്ത്രണമില്ല.

പുതുവർഷ പുലരിയെ വരവേൽക്കാൻ വൈകിട്ട് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ന്യൂസിലാൻഡിന് ശേഷം ഓസ്‌ട്രേലിയയിൽ ആണ് പുതുവർഷം എത്തിയത്. പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷ ദിനം കടന്നുപോകുക.

ലോകത്തിലെ പല കോണുകളിലും പല സമയത്താണ് പുതുവർഷം പിറക്കുന്നത്. ടൈം സോണുകളിലെ വ്യത്യാസം കാരണമാണിത്. ക്രിസ്മസ് ഐലൻഡ് എന്നറിയപ്പെടുന്ന കിർത്തിമാത്തി ദ്വീപിലാണ് പുതുവർഷം അവസാനം എത്തുക. കിർത്തിമാത്തിയിൽ 6,500 പേർ മാത്രമാണ് താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments