തെഹ്റാന്‍: യുഎസ് ഉപരോധം നീക്കിയില്ലെങ്കില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നിരീക്ഷണ സമിതിയായ രാജ്യാന്തര ആണവോർജ ഏജൻസിയെ പുറത്താക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ‘നിയമമനുസരിച്ച്, ഫെബ്രുവരി 21നകം അമേരിക്ക സാമ്പത്തിക, ബാങ്കിംഗ്, എണ്ണ ഉപരോധം നീക്കണം. ഇല്ലെങ്കില്‍ പരിശോധകരെ രാജ്യത്ത് നിന്ന് പുറത്താക്കും. സ്വമേധയാ നടപ്പാക്കിയ അധിക പ്രോട്ടോക്കോള്‍ അവസാനിപ്പിക്കുകയും ചെയ്യും. പാര്‍ലമെന്റ് അംഗം അഹ്മദ് അമീരാബാദി ഫര്‍ഹാനി വ്യക്തമാക്കി. പാര്‍ലമെന്റ് നല്‍കിയ സമയപരിധി ഫെബ്രുവരി 21 ഓടെ അവസാനിക്കും.
