റാമല്ല: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ അധിനിവേശ സൈന്യം കൊലപ്പെടുത്തി. കത്തിയുമായി സൈന്യത്തെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുവാവിനെ സയണിസ്റ്റ് സൈന്യം വെടിവച്ച് കൊന്നത്. ബെത്‌ലഹേമിന് തെക്കുള്ള ഗുഷ് എറ്റ്‌സിയോണ്‍ കവലയില്‍വച്ച് മൂന്നു കത്തികള്‍ ഘടിപ്പിച്ച വടിയുമായി ഇദ്ദേഹം ഇസ്രായേല്‍ സൈന്യത്തെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ഇസ്രായേല്‍ സൈന്യം ആരോപിക്കുന്നത്. ഇസ്രായേല്‍ സൈന്യത്തിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
