Saturday, April 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിരപരാധികളുടെ രക്തം ഇനിയും വീഴരുതെന്ന് മാര്‍പ്പാപ്പ

നിരപരാധികളുടെ രക്തം ഇനിയും വീഴരുതെന്ന് മാര്‍പ്പാപ്പ

ഗാസയിലെ ജനങ്ങള്‍ക്കായി മാനുഷിക ഇടനാഴികള്‍ വേണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗസയില്‍ മാനുഷിക ഇടനാഴികള്‍ വേണമെന്നും ഹമാസിന്റെ ബന്ദികളെ മോചിപ്പിക്കണമെന്നും മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു. കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും എല്ലാ സാധാരണക്കാരും സംഘര്‍ഷത്തിന്റെ ഇരകളാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് പ്രതിവാര പ്രസംഗത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു. ഇപ്പോള്‍ തന്നെ നിരവധി നിരപരാധികള്‍ മരിച്ചുകഴിഞ്ഞെന്നും യുക്രൈനിലോ വിശുദ്ധ ഭൂമിയിലോ ഒരിടത്തും തന്നെ നിരപരാധികളുടെ രക്തം ഇനിയും വീഴരുതെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.

അതേസമയം ഗാസയില്‍ വ്യോമാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ നിന്ന് വെടിവെപ്പും തുടങ്ങിയിരിക്കുകയാണ് ഇസ്രായേല്‍ സേന. പലായനം ചെയ്യുന്നവര്‍ക്ക് കാരുണ്യ ഇടനാഴി ഉപയോഗിക്കാന്‍ ഇസ്രായേല്‍ നല്‍കിയ സമയപരിധി അവസാനിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി
ബെഞ്ചമിന്‍ നെതന്യാഹുവു ംപലസ്തീന്‍ പ്രസിഡന്റ് മെഹ്‌മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചു .തുടര്‍ച്ചയായ രണ്ടാം ദിവസവും ഇസ്രായേല്‍ സേന ആലപ്പോ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തിയതായി സിറിയ ആരോപിച്ചു. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തുടരുന്ന ജറാള്‍ഡ് ആര്‍ ഫോര്‍ഡിനു പിന്നാലെ ഡടട ഐസനോവര്‍ എന്ന യുദ്ധക്കപ്പല്‍ കൂടി അമേരിക്ക അയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments