ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെടുന്ന പുതിയ ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് മോഡേണ. ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസിനെതിരെ ആന്റിബോഡി പ്രതികരണത്തിൽ കുറവുണ്ടായില്ലെന്ന് മോഡേണ പത്രക്കുറിപ്പിൽ അറിയിച്ചു.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസിനെതിരെ കുറഞ്ഞ പ്രതികരണം കണ്ടെത്തിയെങ്കിലും, മോഡേണ വാക്‌സിന്റെ രണ്ട്-ഡോസ് സംരക്ഷണം നൽകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.
