ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഗിൽജിത് ബാൾട്ടിസ്താനിലാണ് അപകടം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഗിൽജിത് ബാൾട്ടിസ്താനിലെ സൈനിക ആശുപത്രിയിൽ മരിച്ച സൈനികന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.

പൈലറ്റും, സഹപൈലറ്റും, രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ ഹെലികോപ്റ്റർ പൂർണ്ണമായും തകർന്നു.
