ജക്കാര്‍ത്ത: ഇന്തൊനേഷ്യന്‍ ദ്വീപായ ബാലിയില്‍ മാസ്ക് ധരിക്കാത്ത വിദേശികള്‍ക്ക് പുഷ്അപ് ശിക്ഷ. പിഴയടക്കാന്‍ പണമില്ലാത്ത വിദേശികളെയാണ് ശിക്ഷക്ക് വിധേയരാക്കുന്നത്. പിഴയടക്കാത്തവരോട് 50 പ്രാവശ്യം പുഷ്അപ് എടുക്കാനാണ് ആവശ്യപ്പെടുന്നത്. സ്ത്രീകളെ മുട്ടില്‍ ഇരിക്കാനും ശിക്ഷിക്കും. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ഇന്തൊനേഷ്യ അറിയിച്ചിരുന്നു.
