THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Special report ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികൾ: പുതിയ റെക്കോഡുമായി ദക്ഷിണാഫ്രിക്കൻ ദമ്പതികൾ

ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികൾ: പുതിയ റെക്കോഡുമായി ദക്ഷിണാഫ്രിക്കൻ ദമ്പതികൾ

ദക്ഷിണാഫ്രിക്ക: ഒറ്റ പ്രസവത്തിൽ 10 കുട്ടികൾ എന്നൊക്കെ കേൾക്കുമ്പോൾ നമ്മൾ ഞെട്ടിപ്പോകും അല്ലേ. എന്നാൽ ഇവിടെ ഇതാ ഒരേസമയം 10 ​​കുട്ടികൾക്ക് ജന്മം നൽകി ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് 37 കാരിയായ ഗോസിയമെ തമാര സിതോൾ.

ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് ഗോസിയമെ ഒറ്റ പ്രസവത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. പത്ത് കുട്ടികളേയും സിസേറിയനിലൂടെയാണ് പുറത്തെടുത്തത്. ജൂൺ ഏഴിന് ദക്ഷിണാഫ്രിക്കയിലായിരുന്നു സംഭവം. ആദ്യമേ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയാണ് ഗോസിയമെ.

ഇത് തനിക്കുതന്നെ അത്ഭുതമാണെന്നും ആറ് കുട്ടികൾ വരെയുണ്ടാകാം എന്നാണ് സ്കാനിങ് കഴിഞ്ഞ് ഡോക്ടർമാർ പറഞ്ഞിരുന്നതെന്നുമാണ് ഗോസിയമെ പറയുന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നുവെന്നും താൻ സന്തോഷവാനാണെന്നും കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റൈറ്റ്സി പറഞ്ഞു.

സ്വാഭാവികമായ ഗർഭധാരണമാണ് ഇതെന്നാണ് ദമ്പതികൾ പറയുന്നതെങ്കിലും ആശുപത്രി അധികൃതർ ഇതിനെക്കുറിച്ച് ഇതുവരേയും ഒന്നും പ്രതികരിച്ചിട്ടില്ല. പറയുന്നത് ശരിയാണെന്ന് തെളിഞ്ഞാൽ ഒരൊറ്റ ഗർഭത്തിൽ ജനിക്കുന്ന ഏറ്റവും കൂടുതൽ കുട്ടികൾക്കുള്ള ലോക റെക്കോർഡായി ഇത് മാറും. ഒറ്റ പ്രസവത്തിലുണ്ടാകുന്ന പത്ത് കുട്ടികളെ പറയുന്നത് ഡെക്യുപ്ലൈറ്റസ് എന്നാണ്.

ഒരൊറ്റ ഗർഭാവസ്ഥയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയതിന്റെ റെക്കോർഡ് നിലവിൽ മാലിയിലെ ഹാലിമ സിസ്സെയാണ്. ഇവർ കഴിഞ്ഞ മാസമാണ് മൊറോക്കൻ ആശുപത്രിയിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഈ റിക്കോർഡ് ആണ് ഗോസിയമെ തകർത്തത്.

ഹൈ റിസ്ക് ഗർഭധാരണം കണക്കിലെടുത്ത് തന്റെ കുട്ടികൾ അതിജീവിക്കാൻ സാധ്യതയില്ലെന്ന് ഗോസിയമെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും എല്ലാവരും ജീവനോടെ ജനിച്ചവരാണ്. ഇവരെ അടുത്ത കുറച്ച് മാസത്തേക്ക് ഇൻകുബേറ്ററുകളിൽ സൂക്ഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments