THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 25, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പുതുവര്‍ഷം: കളര്‍ഫുള്‍ സിഡ്‌നി പ്രേതനഗരത്തിന് വഴി മാറി

പുതുവര്‍ഷം: കളര്‍ഫുള്‍ സിഡ്‌നി പ്രേതനഗരത്തിന് വഴി മാറി

സിഡ്‌നി: പതിവുപോലെ പുതുവത്സരം പൊടി പൊടിച്ച് ആഘോഷിച്ചിരുന്ന ആസ്‌ത്രേലിയന്‍ നഗരമായ സിഡ്‌നി ഇന്നലെ ശരിക്കും പ്രേതനഗരം പോലെയായി. എല്ലാ വര്‍ഷാവസാനവും അര്‍ദ്ധരാത്രിയാണ് നീലയും ചുവപ്പും സ്വര്‍ണ്ണകളറിലുമുള്ള പടക്കങ്ങള്‍ സിഡിനിയെ പ്രകമ്പനം കൊള്ളിക്കാറുള്ളത്. ഈ കാഴ്ചയാണ് കോവിഡ് പശ്ചാതലത്തില്‍ ഭീതി നിര്‍ഭരമായത്. ലോകത്തിലെ ആദ്യത്തെ വിഷ്വല്‍ ഡിസ്‌പ്ലേയാണ് സിഡ്‌നിയില്‍ നടക്കാറുള്ളത്. ഇവിടെ അതിര്‍ത്തികള്‍ അടച്ചു. ഒത്തുചേരലുകള്‍ നിരോധിച്ചു. ജനങ്ങളെ ടൗണില്‍ പ്രവേശിക്കുന്നത് വിലക്കി. ലോകത്തിലെ പലയിടങ്ങളിലും ഇതേ അവസ്ഥയായിരുന്നു.

adpost

ബീജിങ്ങിലും കാര്യമായ പ്രകാശമുണ്ടായില്ല. ടി.വി ടവറിലെ വെട്ടിത്തിളങ്ങുന്ന ലൈറ്റ് പ്രകാശിച്ചില്ല. മാഡ്രിഡിലും മോസ്‌കോയിലെ റെഡ്‌സ്‌ക്വയറിലും ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറും ശുഷ്‌കമായി. റോമിലും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും വലിയ ജനക്കൂട്ടത്തെ കാണാനായില്ല. പാരീസും റോമും ഇസ്താംബൂളും ഇന്നലെ കര്‍ഫ്യൂവിന് കീഴിലായിരുന്നു. ന്യൂയോര്‍ക്കിലെ പുതുവത്സരാഘോഷം ബോള്‍ ബ്രോഡ്‌വേ എത്തിയപ്പോഴേക്കും ഉപേക്ഷിച്ചു. ടൈംസ് സ്‌ക്വയറില്‍ പുതുവത്സരം കാണാനെത്തിയവരാകട്ടെ തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നതിന് പകരം നഴ്‌സുമാര്‍,ഡോക്ടര്‍മാര്‍,തൊഴിലാളികള്‍ എന്നിവര്‍ക്കൊപ്പം സാമൂഹിക അകലം പാലിച്ചു. മാത്രല്ല ഇവര്‍ ആഘോഷത്തില്‍ നിന്നും രണ്ട് മീറ്റര്‍ മാറി അകലം പാലിക്കുകയും ചെയ്തു.

adpost


കഴിഞ്ഞ പുതുവത്സരാഘോഷത്തിന് ശേഷം ലോകമെമ്പാടും 1.7 ദശലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും 82 ദശലക്ഷം പേര്‍ രോഗബാധിതരായിട്ടും പുതിയ വാക്‌സിനുകള്‍ മഹാമാരിയെ തടയാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാല്‍ ഇതിന് യാതൊരു മാറ്റവുമില്ലാതെയാണ് 2020 അവസാനിച്ചത്. അതേസമയം കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പോയ വര്‍ഷം അത്ര ബുദ്ധിമുട്ട് നിറഞ്ഞതായി തോന്നിയിട്ടില്ലെന്ന് ജര്‍മന്‍ ചാസ്‌ലര്‍ ഏഞ്ചല മെര്‍ക്കല്‍ പുതുത്സര സന്ദേശത്തില്‍ പറഞ്ഞു. പുതിയ വര്‍ഷത്തിലും ഞങ്ങള്‍ ഈ മഹമാരി പൂര്‍ണ്ണമായും തുടച്ചുനീക്കാനാവുമെന്ന പ്രതീക്ഷയും ഞങ്ങള്‍ക്കില്ല. മെല്‍ക്കല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പ്രയാസങ്ങള്‍ ആളുകളെ കൂടുതല്‍ ആത്മധൈര്യം നേടാനാക്കിയെന്നാണ് ചൈനയുടെ പക്ഷം. ആദ്യമായി കോവിഡ് പടര്‍ന്നു പിടിച്ച വുഹാനില്‍ ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടുമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഞങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും ആശങ്കയില്ല. വുഹാനിലെ അധ്യാപകന്‍ വാങ് സ്യൂമി(28) പറഞ്ഞു. ബ്രിട്ടനില്‍ കാണപ്പെട്ട വൈറസിന്റെ പുതിയ വകഭേതത്തിനെതിരെ പോരാടുന്നതിനായി നിങ്ങള്‍ സുരക്ഷിതമായി വീട്ടിലിരിക്കൂ എന്ന ബോര്‍ഡുകളാണ് ഉയര്‍ന്നത്. അതേസമയം ഉത്തരകൊറിയ മാത്രം ആഘോഷത്തില്‍ നിന്നും വിട്ടുനിന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com