ഇസ്താംബൂള്‍: കടല്‍ക്കൊള്ളക്കാര്‍ തുര്‍ക്കി ചരക്ക് കപ്പല്‍ ആക്രമിച്ചു. ഒരാളെ വധിച്ചു. 15 നാവികരെ തട്ടിക്കൊണ്ടുപോയി. കടല്‍കൊള്ളക്കാര്‍ ആക്രമണഭീഷണി മുഴക്കിയെത്തിയതോടെ കപ്പല്‍ ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മേഖലയിലേക്ക് നീങ്ങി അകത്തുനിന്നു പൂട്ടിയെങ്കിലും ബലമായി അകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ആഫ്രിക്കന്‍ തീരത്ത് വച്ചാണ് സംഭവം. നൈജീരിയന്‍ തുറമുഖമായ ലാഗോസില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ ക്യാപ്ടൗണിലേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച എം/വി മൊസാര്‍ട്ട് എന്ന ചരക്ക് കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.
