കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ട് സുപ്രിം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണം കാബൂള്‍ പൊലിസ് സ്ഥിരീകരിച്ചു. കോടതി വാഹനത്തില്‍ ഓഫിസിലേക്ക് പോകുകയായിരുന്ന ജഡ്ജിമാര്‍ക്കെതിരെയാണ് ആക്രമണം നടന്നത്. ഇവരുടെ ഡ്രൈവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് അഫ്ഗാന്‍ ആരോപിച്ചു. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ മാസങ്ങളിലായി കാബൂളിലും മറ്റ് നഗരങ്ങളിലും നടന്ന ആക്രമണങ്ങളില്‍ രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ കൊല്ലപ്പെട്ടിരുന്നു. 2017ല്‍ അഫ്ഗാനിസ്ഥാനിലെ സുപ്രിം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
