Thursday, April 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുദ്ധത്തിൽ നിന്ന്​ പിറകോട്ടില്ലെന്നും പ്രഖ്യാപിച്ച്​ നെതന്യാഹു

യുദ്ധത്തിൽ നിന്ന്​ പിറകോട്ടില്ലെന്നും പ്രഖ്യാപിച്ച്​ നെതന്യാഹു

ജറുസലെം: വെടിനിർത്തൽ ചർച്ച വഴിമുട്ടിയതിനു കാരണം ഹമാസിന്‍റെ കടുംപിടിത്തമാണെന്നും യുദ്ധത്തിൽ നിന്ന്​ പിറകോട്ടില്ലെന്നും പ്രഖ്യാപിച്ച്​ നെതന്യാഹു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം തങ്ങൾ അംഗീകരിക്കില്ലെന്നും ഇസ്രായേൽ അറിയിച്ചു. ഹിറ്റ്ലറുടെ കൊടും ക്രൂരതയുടെ ആവർത്തനമാണ്​ ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യയെന്ന്​ ബ്രസീൽ പ്രസിഡന്‍റ്​ ലുല ഡാ സിൽവ വ്യക്തമാക്കി. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിൽ നാളെ യു.എൻ രക്ഷാസമിതിയിൽ വോ​ട്ടെടുപ്പ്​ നടക്കും. അതേസമയം ഗസ്സയിൽ മരണം ​ 29,000ത്തിലേക്ക് കടന്നു.

കെയ്റോ കേന്ദ്രീകരിച്ചു നടന്ന വെടിനിർത്തൽ ചർച്ച വഴിമുട്ടിയതോടെ, അന്താരാഷ്​ട്ര സമ്മർദം മറികടന്നും റഫക്കു നേരെയുള്ള ആക്രമണവുമായി മുന്നോട്ടു നീങ്ങുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. ഹമാസുമായി വെടിനിർത്തൽ കരാറിലൂടെ ബന്ദിമോചനം ഉറപ്പാക്കണമെന്ന ആവശ്യവും നെതന്യാഹു തള്ളി. യുദ്ധത്തിലൂടെ ഹമാസിനെ സൈനികമായ ദുർബലപ്പെടുത്താനായെന്നും സമ്പൂർണ വിജയം ഉറപ്പാക്കും വരെ യുദ്ധം തുടരുമെന്നും നെതന്യാഹു അറിയിച്ചു. മുസ്​‍ലിം വ്രതമാസത്തിൽ മസ്​ജിദുൽ അഖ്​സയിൽ പ്രാർഥന നടത്താൻ ഫലസ്​തീൻ ജനതക്ക വിലക്ക്​ ഏർപ്പെടുത്തണമെന്ന മന്ത്രി ബെൻഗവിറി​ന്‍റെ നിർദേശം പ്രധാനമന്ത്രി നെതന്യാഹു അംഗീകരിച്ചതായി ഇസ്രായേൽ ചാനൽ 13റിപ്പോർട്ട്​ ചെയ്​തു. സ്വതന്ത്ര ഫലസ്​തീൻ രാഷ്​ട്രം നിലവിൽ വരാൻ ഇസ്രായേലി​ന്‍റെ അനുമതി ആവശ്യ​മില്ലെന്ന്​ ഫലസ്​തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments