മാർട്ടിൻ വിലങ്ങോലിൽ
ഡാലസ്: ഡാലസ് സ്ട്രൈക്കേഴ്സ് ആതിഥേയത്വം വഹിക്കുന്ന കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
സുനിൽ വർഗീസിന്റെ നേതൃത്വത്തിലുള്ള ടൂർണമെന്റ് കമ്മിറ്റിയാണ് മെയ് 23, 24 തീയതികളിൽ ലൂയിസ്വിൽ സിറ്റിയിൽ അരങ്ങേറുന്ന ഈ വമ്പൻ കായികമേളയ്ക്ക് നേതൃത്വം നൽകുന്നത്.
ലൂയിസ്വിൽ സിറ്റി മേയർ ടി.ജെ. ഗിൽമോർ മുഖ്യാതിഥിയായി പങ്കെടുത്ത് ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കും. ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സഹതാരവും മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരവുമായ അബ്ദുൾ റസാഖ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഓപ്പൺ കാറ്റഗറി, 40 അപ്പ് വിഭാഗം, അണ്ടർ 18, ഗേൾസ് വിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ലൂയിസ്വില്ലിലെ മാക് സ്പോർട്സ് ( ‘Mac Sports’ 200 Continental Dr, Lewisville, TX 75067 ) ആണ് മത്സരവേദി.
പ്രവാസി മലയാളികളുടെ കായിക ആവേശം വാനോളം ഉയർത്തുന്ന ഈ കായികമേള
വോളിബോൾ പ്രേമികൾക്ക് ആവേശകരമായ മത്സരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കായിക മാമാങ്കത്തിലേക്ക് എല്ലാ ആസ്വാദകരെയും ഡാലസ് സ്ട്രൈക്കേഴ്സ് ഭാരവാഹികൾ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.