വിജയിയും ഭാര്യ സംഗീത സ്വര്‍ണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലായി

Global Indian Writer · August 7, 2026 · 1 min read · 0 Comments · 0 Shares

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി.ജോസഫ് വിജയിയും ഭാര്യ സംഗീത സ്വര്‍ണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലായതായി റിപ്പോര്‍ട്ട്. വിജയിക്കെതിരെ നൽകിയ വിവാഹമോചന ഹരജി സംഗീത പിൻവലിച്ചു.

വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി നടപടിക്രമങ്ങളിൽ ഹാജരായ സംഗീത ഹരജി പിൻവലിക്കാനുള്ള കാരണങ്ങൾ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഹരജി പിൻവലിക്കാനുള്ള കൃത്യമായ കാരണം സംഗീത കോടതിയെ അറിയിച്ചെങ്കിലും പരസ്യപ്പെടുത്തിയിട്ടില്ല.ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് ചെന്നൈ ചെങ്കല്‍പ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്.

Share this story

Leave a Comment

Your comment will be visible after admin approval.